ദേഷ്യത്തോടെ പ്രിയ വിജയ് യെ നോക്കി പറഞ്ഞു.
“”””ശ്രീക്കുട്ടി…. മതി… നിർത്ത്……വെറുതെ ഓരോന്ന് പറഞ്ഞു കൂട്ടണ്ട….പിന്നെ അതൊന്നും തിരിച്ചിടുക്കാൻ ആവില്ല “””””
വിജയ് മുന്നറിയിപ്പ് പോലെ പറഞ്ഞു.
“”””വെറുതെ ഒന്നും അല്ല… ഇന്നലെ… ആ മിനി ചേച്ചിയുടെ അടുത്ത് പോയിട്ട്… ഞാൻ…ചോയിച്ചപ്പോ….. ചേച്ചിയെ കണ്ടില്ലാന്നു ….വെറുതെ ആണെകിൽ എന്തിനാ എന്നോട് നൊണ പറഞ്ഞെ…. “”””
പ്രിയ വിജയ് യെ നോക്കി സംശയത്തോടെ ചോദിച്ചു.
“”””അത്… ശ്രീ….. ഞാൻ… അത് ഞാൻ നിന്നോട് പറയണം… എന്ന് കരുതിയതാ… പക്ഷെ “”””
വിജയ്…. എന്ത് പറയണം എന്നറിയാതെ നിന്നുരുകി.
“””” ഒരു പെണ്ണിനെ കയറി പിടിച്ച കാര്യം എങ്ങനെയാ ഭാര്യയോട് പറയുന്നെ അല്ലെ…. “””
പ്രിയ വിങ്ങി പൊട്ടിക്കൊണ്ട് പറഞ്ഞു.
“””ശ്രീക്കുട്ടി നീ വിചാരിക്കും പോലെയൊന്നും അല്ല…. “””
വിജയ് പ്രിയയെ പറഞ്ഞു മാസിലാക്കാൻ ശ്രമിച്ചു.
“””””അതെ…. ഞാൻ വിചാരിക്കും പോലെ ഒന്നുമല്ല കാര്യങ്ങൾ… ഇന്ന് ഞാൻ കൂടെ ഉണ്ടായപ്പോ… വേറെ പെണ്ണിനെ തേടി പോയ.. ആൾ… നാളെ എന്നെ മടുത്തു കഴിയുമ്പോ.. ന്റെ അടുത്ത വേറെ ഒരാണിനെ പറഞ്ഞു വിടില്ലെന്ന് എന്താ ഉറപ്പ് “””””
പ്രിയ പുച്ഛത്തോടെ പറഞ്ഞു നിർത്തിയതും…. വിജയ് അവളുടെ ഇടതു കവിൾ തടത്തിൽ അവന്റെ വലതു കൈകൊണ്ട് ആഞ്ഞു വീശി… അവന്റെ വലതു കൈപ്പത്തി അവളുടെ കവിളിൽ ശക്തിയായി പതിഞ്ഞു… ആ അടിയിൽ പ്രിയ നിലത്തേക്ക് വീണു പോയി…… വിജയ്… അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു……
“””””നീ… ഇത് ചോദിച്ചു വാങ്ങിയതാ…. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് വെച്ചു…. കാര്യം അറിയാതെ വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറഞ്ഞാ… ഇനിയും കിട്ടും ഇതുപോലെ…. “””””
വിജയ്….. ദേഷ്യത്തോടെ അവളെ നോക്കി പല്ലിറുമ്മി.
“”””പറയടി…. ആ… നയിന്റെമോൾ… ആ തേവിടിച്ചി മിനി ഇവിടെ വന്നിരുന്നോ… “”””
വിജയ് യുടെ ഇടതു കൈ അവളുടെ വലതു കൈത്തണ്ടയിൽ അമർത്തി അവളെ പിടിച്ചു കുലിക്കി ദേഷ്യത്തോടെ…. വിജയ് ചോദിച്ചു.
“”””ഉം “”””
അവന്റെ ഭാവമാറ്റം കണ്ട്… പ്രിയ ആകെ ഭയന്ന് പോയി… അത് കൊണ്ട് തന്നെ അവൻ ചോദിച്ചപ്പോൾ അവൾ അറിയാതെ മൂളി കൊണ്ട് തലയാട്ടി……
“”””അവൾ നിന്നോട് എന്താ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല പക്ഷെ അവിടെ ഉണ്ടായത്…….. “”””””
വിജയ് അവിടെ ഉണ്ടായ സംഭവം അവളോട് പറഞ്ഞു….
“”””ശ്രീക്കുട്ടി……നിന്നോട് നിന്റെ അച്ചേട്ടൻ ഇത് വരെ നൊണയൊന്നും പറഞ്ഞട്ടില്ല വാവച്ചി…. “””””
അവൻ നിറകണ്ണുകളോടെ അവളെ നോക്കി പറഞ്ഞു…