പെട്ടന്ന് അവൾ ചോദിച്ചപ്പോൾ വിജയ് എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു.
“””അപ്പൊ….ഇവിടുന്നു എഴുന്നുള്ളി പോയത് മദ്യപിക്കാൻ ആണല്ലെ…. “”””
പ്രിയ വിജയ് യെ നോക്കി പല്ലിറുമ്മി കൊണ്ട് ചോദിച്ചു.
“””ശ്രീക്കുട്ടി…. അത് ടൗണിൽ ചെന്നപ്പോ… എന്റെ കൂട്ടുകാരെ കണ്ടു… അപ്പൊ അവർ നിർബന്ധിച്ചപ്പോ… “”””
വിജയ് സത്യസന്ധമായി പറഞ്ഞു.
“”””അപ്പൊ അവർ ഒരു പെണ്ണിന്റെ കൂടെ കിടക്കാൻ നിർബന്ധിച്ചാൽ… അച്ചേട്ടൻ കിടക്കോ “”””
പ്രിയ പുച്ഛത്തോടെ ചോദിച്ചു.
“””””ശ്രീക്കുട്ടി….. !!!!!””””
വിജയ് അൽപ്പം ദേഷ്യത്തോടെ അവളെ നോക്കി വിളിച്ചു.
“””””പിന്നാ… ഞാൻ ഇവിടെ ഒറ്റക്കാണ്…. എന്നൊരു ഓർമ്മ ഉണ്ടോ…. അങ്ങനെ ഉണ്ടായിരുവെങ്കിൽ…… ഇങ്ങനെ കുടിച്ചുകൂത്താടോ…. ആർക്ക് അറിയാം കണ്ട പെണ്ണുങ്ങളുടെ ഒപ്പം കിടന്നിട്ടാണോ… ഈ വന്നേക്കുന്നെ എന്ന് “”””
പ്രിയ പുച്ഛവും ദേഷ്യവും ഇടകലർത്തി പറഞ്ഞു.
“””””നീ… എന്താ…… ഉദ്ദേശിക്കുന്നെ “””””
വിജയ് സംശയത്തോടെ ചോദിച്ചു.
“”””ഞാൻ പലതും ഉദേശിക്കും.. “”””
പ്രിയ പുച്ഛത്തോടെ പറഞ്ഞു.
“”””ന്റെ…. ശ്രീക്കുട്ടി… ഞാൻ എപ്പോഴും കഴിക്കാറൊന്നും ഇല്ല….
ഇന്ന് അവന്മാരെ കണ്ടത് കൊണ്ടന്നു…. “”””
വിജയ് അവളെ നോക്കി പറഞ്ഞു.
“””””ഞാൻ ഇത് വിശ്വസിക്കണമായിരിക്കും…….. ശരിയാ ഇതുവരെ നിങ്ങൾ പറയുന്നതെല്ലാം ഞാൻ വിശ്വസിച്ചു……എന്തിനാ ദൈവമേ എനിക്ക് ഇങ്ങനെ ഒരു വിധി… “”””
അവൾ പുച്ഛത്തോടെയും സങ്കടത്തോടെയും പറഞ്ഞു.
“”””നീ… എന്തൊക്കെയാ ഈ പറയുന്നെ… എനിക്ക് ഒന്നും മനസിലാവുന്നില്ല “”””
“””””എങ്ങനെ മനസിലാവും…… കള്ളും കുടിച്ചു പെണ്ണും പിടിച്ചു നടക്കുന്നവർ അല്ലെ…. “”””””
“”””സ്നേഹം കൊണ്ട്….. ന്റെ കണ്ണുമൂടി… കുറെ കള്ളം പറഞ്ഞപ്പോ ഞാൻ എല്ലാം വെള്ളം തൊടാണ്ട് വിഴുങ്ങി……. “””””
പ്രിയ സങ്കടത്തോടെ പറഞ്ഞു കണ്ണ് നിറച്ചു.
“”””ശ്രീ…. നീ വെറുതെ പ്രശ്നം വഷളാകുവാ… ഞാൻ പറഞ്ഞു എന്താ ഉണ്ടായത് എന്ന്…. “””””
വിജയ് നുരഞ്ഞു പൊന്തുന്നു ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു.
“””””ഇപ്പൊ…. നിക്ക് തോന്നുന്നു… കല്യാണം കഴിഞ്ഞു അന്ന് തൊട്ട്… ന്നോട് പറഞ്ഞതെല്ലാം… നുണയാന്ന്…. അങ്ങനെ ഓരോന്ന് പറഞ്ഞു വിസ്വാസിപ്പിച്ചു അല്ലെ.. ന്റെ ശരീരം പോലും നിങ്ങൾ ഉപയോഗിച്ചത്…. ഇപ്പൊ ന്നെ… മടുത്തു അതല്ലേ ഇന്നലെ വേറെ പെണ്ണുങ്ങളെ തേടി പോയത് “”””””