വിജയ് ചിരിയോടെ പറഞ്ഞു.
“”””ശരി അളിയാ നീ വിളിക്ക് “”””
സുധി വിജയോട് പറഞ്ഞു.
“”””ശരി… ഡാ… “””””
സുധി കാർ മുന്നിലേക്ക് എടുത്തു ….
അവരുടെ പോക്ക് വിജയ് ചിരിയോടെ നോക്കികൊണ്ട് അവൻ കാറിന്റെ അരികിലേക്ക് നടന്നു ഡോർ അൺലോക്ക് ചെയ്‌തു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരിക്കുന്നു…
ശേഷം ഫോൺ ഇടുത്തുനോക്കി അന്നേരമാണ് വിജയ് സമയത്തെ കുറിച്ച് ഓർത്തത്….
“””അയ്യോ… സമയം… നാല് കഴിഞ്ഞല്ലോ…. “”””
അവൻ സ്വയം പറഞ്ഞു കൊണ്ട് കാർ സ്റ്റാർട്ട് ആക്കി മുന്നിലോട്ട് ഇടുത്തു .
5.30 ആവാറായി വിജയ് തിരികെ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ അവൻ ഡോർ തുറന്നു… പുറത്തിറങ്ങി…. കാർ ലോക്ക് ചെയ്‌തു…. ശേഷം പൂമുഖത്തു കയറികൊണ്ട് കോളിങ് ബെൽ അടച്ചു വാതൽ തുറക്കുന്നത് നോക്കി നിന്നു …
“””ശ്രീക്കുട്ടി “”””
ഒന്നുകൂടി ബെല്ലിൽ വിരൽ അമർത്തികൊണ്ട് വിജയ് പ്രിയയെ വിളിച്ചു.
പെട്ടന്ന്…. പ്രിയ വാതൽ തുറന്നു…… വാടി തളർന്ന കോലം… കൺപോളകളെല്ലാം കരഞ്ഞു വീർത്തു…… ഏഴുതിരിയിട്ട് കത്തിച്ചു വെച്ച നിലവിളക്ക് പോലെ ഐശ്വര്യം നിറഞ്ഞ പ്രിയയുടെ മുഖം ഇന്നേരം…. ഇടവപ്പാതിയിൽ ഇരുണ്ടു കൂടിയ കാർമേഘം പോലെ ഇരുണ്ടു നിൽക്കുകയാണ്.
“”””എന്ത് പറ്റി ശ്രീക്കുട്ടി… ഇത് എന്താ മുഖം വല്ലാതെ ഇരിക്കുന്നെ…. “”””
വിജയ് അവളുടെ അരികിലേക്ക് ചെന്നു കൊണ്ട് ചോദിച്ചു. അന്നേരം അവൾ അവനെ തിരിച്ചൊന്നു നോക്കി.
“”””എന്ത് പറ്റി…. പനി ഉണ്ടോ “”””
അവളുടെ നെറ്റിത്തടത്തിലേക്ക് കൈവെച്ചു നോക്കി കൊണ്ട് ചോദിച്ചു. പെട്ടന്ന് അവൾ അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അകത്തേക്ക് നടന്നു…
വിജയ് അവളുടെ പിന്നാലെ ചെന്നു അവളുടെ കൈയിൽ പിടിച്ചു നിർത്തി.
“”””പറഞ്ഞട്ടു പോ….. ശ്രീക്കുട്ടി “”””
അവളുടെ കൈയിൽ പിടിച്ചു അവന് അഭിമുഖമായി നിർത്തിക്കൊണ്ട് പറഞ്ഞു.
“””വിട്… “””
അവൾ ദേഷ്യത്തോടെ പറഞ്ഞു.
പക്ഷെ വിജയ് അവളെ അവനിലേക്ക് അടിപ്പിച്ചു.
“”””അച്ചേട്ടൻ… കുടിച്ചട്ടുണ്ടോ…???? “”””
പ്രിയ വിജയ് യെ തറപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു.
“”””അത്…. ഞാ..ൻ.. “”””