“””എന്നെ കൊണ്ടോയി ആ തണുത്ത വെള്ളത്തിൽ തള്ളിയിട്ടു പനിപിടിപ്പിച്ചതും പോരെ… ന്നെ…. വഴക്ക് പറയുന്നോ…. “”””
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“””അമ്പടി പുളുസു… നീ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാ തന്നെ ചെയ്യും “”””
അവൻ ചിരിയോടെ പറഞ്ഞു…
“””കഷ്ടം ഉണ്ടട്ടോ…. എനിക്ക് പോവണ്ട അച്ചേട്ടാ…. നിക്ക് എന്തേലും ഗുളിക മതി… ഞാൻ അത് കഴിച്ചോളാം “”””
അവനെ നോക്കി അവൾ കൊഞ്ചി…
അവളുടെ തളർന്നുള്ള ഇരിപ്പും ആവശ്യമായ മുഖവും എല്ലാം കണ്ടട്ട്…. വിജയ്ക്ക് സങ്കടമാവുന്നുണ്ട്…..
“””എന്നാ ഞാൻ പോയി മരുന്ന് വാങ്ങിയിട്ടും വരാം…. കഴിക്കാൻ എന്തെങ്കിലും വാങ്ങാം…. എന്റെ വാവച്ചി ഇവിടെ കിടന്നോട്ടോ… “””
വിജയ് അവളെ കിടത്തി…. പുതപ്പിച്ചു കൊണ്ട് ശ്രീക്കുട്ടിയുടെ നെറ്റിയിൽ തന്റെ അധരങ്ങൾ ചേർത്ത് ചുംബിച്ച ശേഷം പറഞ്ഞു
അവൾ മറുപടി ഒന്നും പറയാതെ…. അവന് തന്റെ പാൽപ്പല്ലുകൾ കാണിച്ചു ഒരു നറുപുഞ്ചിരി നൽകി.
വിജയ് മുൻ വാതൽ പൂട്ടി കാറുമായി വീണ്ടും കവലയിലേക്ക് പോയി.
___________||___________
തുടരുന്നു…..
വിജയ് മടങ്ങി എത്തുമ്പോഴും പ്രിയ അതെ കിടപ്പ് തന്നെയാണ്… അവൻ അവളെ ശല്യം ചെയ്യാതെ… അടുക്കളയിൽ കയറു പൊടിയരി കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കി പ്രിയയുടെ അടുത്തേക്ക് ചെന്നു.. അവൻ മുറിയിൽ കയറി കഞ്ഞി കട്ടിലിന് അടുത്തുള്ള മേശയുടെ മുകളിൽ വെച്ചു കൊണ്ട് പ്രിയയുടെ അരികിൽ ഇരുന്നു അവളെ വിളിച്ചു.
“””ശ്രീകുട്ടി… “””
അവൻ അവളെ വിളിച്ചു കൊണ്ട് അവളുടെ നെറ്റിത്തടത്തിൽ കൈ വെച്ചു ചൂട് നോക്കി…. അവന്റെ കൈയിലെ തണുപ്പ് തന്റെ നെറ്റിയിൽ പതിഞ്ഞതും അവൾ നെറ്റിചുളിച്ചു മെല്ലെ മിഴികൾ തുറന്നു…
“””ബാ… എണീക്ക്…. നമുക്ക് കഞ്ഞി കുടിക്കാം “”””
വിജയ് ചിരിയോടെ അവളെ നോക്കി പറഞ്ഞു.
“””ങ്ങുഹും….നിക്ക് വേണ്ട… അച്ചേട്ടൻ കുടിച്ചോ…. “”””
ചുണ്ട്കൂർപ്പിച്ചു ചിണുങ്ങി കൊണ്ട് അവൾ പുതപ്പ് വലിച്ചു കയറ്റി..
അവളുടെ ആ കുട്ടിത്തം കണ്ടു അവനിൽ ഒരേ സമയം വാത്സല്യവും പ്രണയവും നുരഞ്ഞു പൊന്തി.
“”””പിന്നെ……ഇങ്ങോട്ട് എഴുനേക്ക് പെണ്ണെ…….. “”””
വിജയ് അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.
“””നിക്ക് വേണ്ട….. അച്ചേട്ടാ “”