അപൂർവ ജാതകം 11 [MR. കിംഗ് ലയർ]

Posted by

ബാ… മോനെ…. നീ വണ്ടി എടുക്ക് “”””ഉണ്ണി വിജയുടെ തോളിൽ കൈയിട്ടു കൊണ്ട് പറഞ്ഞു .

വിജയ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നുകൊണ്ട്… ഉണ്ണിയോട് ചോദിച്ചു .

“””ഡാ… ഇന്ന് എങ്ങിനെയാ… മടക്കം ആണോ… അല്ലങ്കിൽ എന്റെ ഒപ്പം കൂടുന്നോ “”””

വിജയ് കാർ സ്റ്റാർട്ട്‌ ആക്കി ഗിയർ ഷിഫ്റ്റ്‌ ചെയ്‌തു കാർ മുന്നിലേക്ക് എടുക്കുന്നു.

“”””ഇല്ല അളിയാ…. ഇന്ന് തന്നെ പോണം… നിന്നെ കണ്ടത് കൊണ്ട് വണ്ടി ചവിട്ടിയതാ “”””

ഉണ്ണി വിജയെ നോക്കി പറഞ്ഞു .

“”””എടാ…. എന്റെ കെട്ടിയോൾ കൂടെ ഉണ്ടടാ…. അവളെ ഒന്ന് കണ്ട്… നമുക്ക് ഒന്ന് കൂടിയേച്ചും… നാളെ പോയാൽ പോരെ “”””

വിജയ് പ്രതീക്ഷയോടെ ഉണ്ണിയെ നോക്കി ചോദിച്ചു .

“”””ഇല്ല അച്ചുസേ…. ലീവ് ഇന്നത്തോടെ തീരും നാളെ…. തൊട്ട് ജോലിക്ക് പോണം…പിന്നെ നിന്റെ കെട്ടിയോളെ ഞങ്ങൾ കണ്ടട്ടുള്ളതല്ലേ “”””

ഉണ്ണി ചിരിയോടെ അവന്റെ ക്ഷണം നിരസിച്ചു കൊണ്ട് പറഞ്ഞു .

അങ്ങനെ അവർ കാർ പാർക്ക്‌ ചെയ്‌തു ബാറിന്റെ ഉള്ളിലേക്ക് കയറി ….. ഒരു കോർണറിലെ ഒഴിഞ്ഞ ടേബിളിനു ചുറ്റുമായി അഞ്ചു പേരും ഇരിന്നുകൊണ്ട് വെയിറ്ററെ വിളിച്ചു ഓഡർ കൊടുത്തു . ഓഡർ ചെയ്‌ത സാധങ്ങൾ എല്ലാം അവരുടെ മേശയുടെ മുകളിൽ എത്തിയ ശേഷം എല്ലാവർക്കും ഓരോ പെഗ് വീതം ഒഴിച്ചു ചീർസ് പറഞ്ഞു.

“””പിന്നെ പറ… അളിയാ.. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ… എന്ത് പറയുന്നു നിന്റെ ശ്രീമതി “”””

കൈയിൽ ഉള്ള മദ്യം സിപ്പ് ചെയ്‌തു കൊണ്ട് ആന്റപ്പൻ ചോദിച്ചു .

“””സുഖം…. “””

വിജയ് ചിരിയോടെ പറഞ്ഞു .

“”””സുഖിക്കാൻ വേണ്ടിയല്ലേടാ മൈരേ എല്ലാവരും കല്യാണം കഴിക്കുന്നേ… “”””

ഗൗതം… വിജയ് യെ കളിയാക്കി കൊണ്ട് പറഞ്ഞു.

“””ഈ നാറിക്ക് ഒരു മാറ്റോം ഇല്ല…. “”””

വിജയ് ഗൗതത്തിനെ നോക്കി പറഞ്ഞു .

അങ്ങനെ ഓരോന്ന് സംസാരിച്ചു അവർ മദ്യപിച്ചു… വിജയ് നാല് പെഗ് കഴിച്ച ശേഷം മതിയാക്കി ……സുധി ഒഴികെ ബാക്കിയുള്ളർ എല്ലാവരും നന്നായി കഴിച്ചു … അവിടെന്നു തന്നെ ഭക്ഷണം ഓഡർ ചെയ്‌തു അഞ്ചു പേരും കഴിച്ച ശേഷം …..പോവാൻ ആയി… എഴുന്നേറ്റു … വിജയ് പോയി ബിൽ കൊടുത്തു അവരുടെ ഒപ്പം പുറത്തേക്ക് ഇറങ്ങി….

“”””ഡാ മക്കളെ… കല്യാണത്തിന്റെ ചിലവ്… ഇതോടെ കഴിഞ്ഞട്ടോ… “”””

കാറിൽ കയറി ഇരിക്കുന്ന നാല് പേരോടും വിജയ് പറഞ്ഞു .

“””””ആ… ശരി അളിയാ……””””

കാറിന്റെ സീറ്റിലേക്ക് ചാരികൊണ്ട് കുഴഞ്ഞ നാവോടെ… ആന്റപ്പൻ പറഞ്ഞു.

“”””എന്നാ മക്കള് ചെല്ല്…. “”””

Leave a Reply

Your email address will not be published. Required fields are marked *