അവൾ പോയതും വാതൽ ലോക്ക് ചെയ്‌തു… പ്രിയ പൊട്ടി കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി…
അവൾ ബെഡിൽ വീണു… തലയിണയിൽ മുഖം അമർത്തി കിടന്നു കരഞ്ഞു….
അവൾ തന്റെ കഴുത്തിൽ കിടക്കുന്ന താലിമാല കൂട്ടിപ്പിടിച്ചു…. ഏങ്ങലടിച്ചു കരഞ്ഞു…
“””””ന്നാലും… അച്ചേട്ടൻ…. ഇല്ല… ന്റെ ഏട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല…. പക്ഷെ അവര് അങ്ങനെ വെറുതെ ഓരോന്ന് പറയോ….ഏട്ടൻ വരട്ടെ ചോദിക്കണം….. അത് വരെ ഒന്നും ഞാൻ ഒന്നും വിശ്വസിക്കില്ല “”””””””
അവളുടെ മനസിൽ ഒരുപാട് ചോദ്യങ്ങൾ…. രൂപപ്പെട്ടു… പക്ഷെ അപ്പോഴും അവൾ വിജയെ അവിശ്വസിച്ചില്ല…
വിജയ് പഞ്ചായത്തിൽ ചെന്നു കാര്യങ്ങൾ എല്ലാം തീർത്തു… തിരികെ പോരാൻ കാറിന് അരികിലേക്ക് നടക്കുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്…
“”””വിജയ്… “””””
വിജയ് തിരിഞ്ഞു നോക്കി….
“””എടാ… സുധി…. നീ എന്താടാ ഇവിടെ “”””
തന്റെ ഒപ്പം പഠിച്ച സുധീഷിനെ കണ്ട വിജയ് ചിരിയോടെ ചോദിച്ചു.. ശേഷം അവനെ കെട്ടിപിടിച്ചു.
“””ഞങ്ങൾ ഒരു ട്രിപ്പ് വന്നതാടാ… “”””
സുധി കാറിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…
“”””എടാ മച്ചു… “”””
പെട്ടന്ന് ആണ്…. വിജയെ കണ്ട…. ഉണ്ണി… വിജയ് യുടെ അരികിലേക്ക് ഓടി വരുന്നത്.
“””… അച്ചുസേ…. “””
വിജയ് യെ വിളിച്ചു കൊണ്ട് ഉണ്ണി വിജയ് യെ കെട്ടിപിടിച്ചു.
“”””എടാ.. എല്ലാവരും ഉണ്ടല്ലോ……. “””
“””അളിയോ… ഞങ്ങളും ഉണ്ടേ “”””
കാറിനുള്ളിൽ നിന്നും രണ്ട് പേരുകൂടി പുറത്തേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു .
“””എടാ.. ഗൗതം… മച്ചു ആന്റപ്പ… “”””
അവരെ കെട്ടിപിടിച്ചു കൊണ്ട് വിജയ് ചിരിയോടെ പറഞ്ഞു .
“””ഏയ്… മക്കൾസ്… ഇവിടെ നിന്നു സംസാരിക്കുന്നതിലും നല്ലത് നമുക്ക്… ബാറിലേക്ക് വിട്ടാലോ “”””
ഉണ്ണി എല്ലാവരോടുമായി പറഞ്ഞു ….
“”””എടാ…. ബാറിൽ പോണോ….നമുക്ക് വല്ല “”””
വിജയ് പറഞ്ഞു തുടങ്ങും മുന്നേ സുധി കയറി പറയുന്നു…
“””നീ മിണ്ടല്ലേ… ചെക്കാ…. ഡാ… ഉണ്ണി… നീ ഇവന്റെ ഒപ്പം കയറിക്കോ…. എന്നിട്ട് ഞങ്ങളെ ഫോളോ ചെയ്യ് “”””
അതും പറഞ്ഞു സുധി… അവരുടെ ഇന്നോവയുടെ അരികിലേക്ക് നടക്കുന്നു.
“””ആ..