“”””വാവച്ചി ഉറങ്ങിക്കോട്ടോ “””
പ്രിയയുടെ മുടിയിഴയിൽ തലോടി കൊണ്ട് അവൻ പറഞ്ഞു.
“”””അച്ചേട്ടന് വന്നില്ലാലോ “”””
പെട്ടന്ന് എന്തോ ഓർത്തെന്നു പോലെ അവന്റെ കവിളിൽ തലോടി മിഴികളിൽ നോക്കി അവൾ ചോദിച്ചു.
“”””അത് സരൂല…. എനിക്കും നല്ല ഷീണം ഉണ്ട്… നമുക്ക് നാളെ നോക്കാം “”””
“””””ലവ് യൂ ഏട്ടാ ഉമ്മ്ഹ “””””
അതും പറഞ്ഞു പ്രിയ വിജയ് യുടെ ചുണ്ടിൽ ഒരിക്കൽ കൂടി ചുംബിച്ചു അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി അവനെ ഇറുക്കി കെട്ടിപിടിച്ചു കിടന്നു.
“”””ലവ് യൂ ടൂ… വാവച്ചി “”””
.
അവനും അവളെ ഇറുക്കിയണച്ചു നിദ്രയിലേക്ക് വഴുതി വീണു….
“””””ശ്രീക്കുട്ടി ഞാമ്പോയിട്ടും വരാട്ടോ “”””
മുൻവാതിലിൽ നിന്നും കൊണ്ട് വിജയ് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു..
“””ആ…. ദാ…. വരുന്നു”””
അകത്തു നിന്നും പ്രിയ വിളിച്ചു പറഞ്ഞു.
വിജയ് കാറിന്റെ കീ കൈപിടിച്ച് കൊണ്ട്…. ഇടതു കൈയിൽ കെട്ടിയ വാച്ചിന്റെ സ്ട്രാപ്പ് അഴിച്ചു കെട്ടി..
ഒരു ഇളം നീല നോർത്ത് റിപ്പബ്ളിക്കിന്റെ ഷർട്ടും നീല ജീൻസും ആണ് വേഷം.
“””ശ്രീകു…. “””
അകത്തേക്ക് നോക്കി വിളിക്കാൻ തുടങ്ങിയത് അവൾ മുൻവാതിലിനു അരികിൽ എത്തിയത് കണ്ട വിജയ് വിളി പാതിയിൽ നിർത്തി.
“””അതെ… നോക്കി… ശ്രദ്ധിച്ചു പോയിട്ട് വരണേ… “”””
അവന്റെ അരികിൽ എത്തി… ഷർട്ടിൽ പൊങ്ങി നിന്നാ നൂൽ പല്ലുകൊണ്ട് കടിച്ചു പൊട്ടിച്ച ശേഷം പ്രിയ അവനെ നോക്കി ചിരിയോടെ പറഞ്ഞു.
“””ഉം…. ശരി…. തംബ്രാട്ടി “”””
വിജയ് പ്രിയയെ കളിയാക്കി കൊണ്ട് പറഞ്ഞു. അന്നേരം പ്രിയ അവന്റെ ഇടുപ്പിൽ ഒന്ന് നുള്ളി.
“””ൽസ്സ്….ദേ പെണ്ണെ ഞാൻ പറഞ്ഞട്ടുണ്ട്… എന്ത് വേദനയെന്നോ “””
നുള്ളിയ വേദനയിൽ എരിവ് വലിച്ചു കൊണ്ട് അവൻ പ്രിയയെ നോക്കി പല്ലിറുമ്മി.
അതിന് മറുപടി എന്നോണം അവൾ ഒന്ന് ഉയർന്നു കൊണ്ട് അവന്റെ ചുണ്ടിൽ മുത്തി… ശേഷം അവളുടെ പാൽ പല്ലുകൾ കാണിച്ചു ഒരു നറുപുഞ്ചിരി അവന് സമ്മാനിച്ചു.