അപൂർവ ജാതകം 11 [MR. കിംഗ് ലയർ]

Posted by

അപൂർവ ജാതകം 11

Apoorva Jathakam Part 11 Author : Mr. King Liar

Previous Parts

കൂട്ടുകാരെ,തിരക്കുകൾക്ക്‌ ഇടയിൽ ഉള്ള കുത്തികുറിക്കൽ ആയതുകൊണ്ട് എത്രത്തോളം നന്നാവും എന്ന് അറിയില്ല……. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. കഴിഞ്ഞ ഭാഗത്തിൽ പേജ്‌ കുറഞ്ഞു പോയി എന്ന് ഒരുപാട് പേർ പറഞ്ഞിരുന്നു അത് ഈ ഭാഗത്തിൽ പരിഹരിച്ചിട്ടുണ്ട്…….

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

കഥ ഇതുവരെ…..

ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട്കെട്ട് . ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം, അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടംവെക്കാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.

ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )

ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക്‌ ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.

ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ എം ബി എ വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന വാക്ക്.

ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ, ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി. ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.

വിജയ് എന്നാ അച്ചുവിന്റെ ജാതകപ്രകാരം അവൻ ആദ്യം വിവാഹം കഴിക്കുന്ന പെൺകുട്ടി എത്രയും പെട്ടന്ന് തന്നെ മരണപ്പെടും എന്നായിരുന്നു…… അങ്ങനെ അവൻ സ്വപ്നങ്ങളിൽ കണ്ട ഒരു പെൺകുട്ടിയെ തന്നെ വീട്ടുകാരുടെ സമ്മതത്തോടെ അവൻ വിവാഹം കഴിച്ചു….ശ്രീപ്രിയ.

വിജയ്‌യുടെ ഭാര്യയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്…. അവൾക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് രണ്ടാനമ്മ പാർവതി അനുജത്തി ശ്രീനന്ദന…..

അങ്ങനെ ശ്രീപ്രിയ എന്നാ പ്രിയ വിജയ്-യുടെ സ്വന്തം ശ്രീക്കുട്ടി, വിജയ്-യുടെ സ്വന്തം ആവുകയാണ്….. വിവാഹ ശേഷം അവർ തമ്മിൽ ഉള്ള പ്രണയം……ജാതകത്തിലെ ദോഷം അറിയിതെ ഉള്ള പ്രണയം…..

പക്ഷെ അവർക്ക് ചുറ്റും അവർപോലും അറിയാതെ അസാധാരണമായ എന്തോ കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു….

അവരുടെ പ്രണയ നാളുകൾ അതിന് മാറ്റ് കൂട്ടാൻ
വീട്ടുകാരുടെ നിർബന്ധ പ്രകാരം വിജയ്‍യും പ്രിയയും താഴ്വരാതെ എസ്റ്റേറ്റിലേക്ക് പോയി…

എസ്റ്റേറ്റിലെ പ്രണയനാളുകൾ…..

Leave a Reply

Your email address will not be published. Required fields are marked *