രണ്ട് ദിവസം കഴിഞ്ഞാൽ പോകാമെന്നു പറഞ്ഞു മോളേ പിന്നെ ഒരു മാസത്തോളം വിശ്രമവും വേണ്ടി വരുമെന്നും അപർണയുടെ ചോദ്യത്തിനുത്തരം പറഞ്ഞത് പത്മജയായിരുന്നു
അപ്പോഴാണ് അപർണയുടെ മൊബൈൽ റിങ്ങ് ചെയ്തത്
അർജുൻ എന്ന പേര് അതിന്റെ ഡിസ്പ്ലെയിൽ തെളിഞ്ഞു വന്നു അവൾ ആ കോൾ കട്ട് ചെയ്തു ..
സാർ ഇതൊരു നല്ല സമയമല്ലെന്ന് എനിക്കറിയാം എങ്കിലും എനിക്കൊരു അഞ്ച് മിനിട്ട് താങ്കളോട് തനിച്ച് സംസാരിച്ചാൽ കൊള്ളാമായിരുന്നു ..
പൊതുവാൾ തന്റെ ഭാര്യയെ നോക്കി കണ്ണുകൾ കൊണ്ട് പുറത്തോട്ട് പോകാൻ നിർദ്ദേശം നല്കി . പത്മജ ഡോറ് തുറന്ന് പുറത്തേക്ക് പോയി പിന്നാലെ അൻവറും…
എന്താണ് നിനക്ക് അറിയാനുള്ളതെന്ന് എനിക്ക് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാം
വൈ യൂ ?
എന്ത് കൊണ്ട് ഞാൻ നിന്നെ തിരഞ്ഞെടുത്തു എന്നല്ലേ നിനക്കറിയേണ്ടത് ഉത്തരം സിമ്പിളാണ് അപർണ . നിന്റെ അത്രയും കഴിവുള്ള വേറെ ഒരു ഓഫീസർ ഇന്ന് നമ്മുടെ ഡിപ്പാർട്ട്മെന്റിൽ ഇല്ല. യു നോ വൺ തിങ്ങ് ഞാൻ തിരഞ്ഞെടുത്ത എന്റെ ടിമിലെ ആദ്യ മെമ്പർ താനായിരുന്നെടോ .
എനിക്കറിയാം തന്റെ ഉള്ളിൽ എനിക്കുള്ള ഇമേജ് എന്താണെന്ന് . മുൻശുണ്ടിക്കിരാൻ പെണ്ണുപിടിയൻ എന്നൊക്കെയല്ലെ അതിനൊന്നും ഒരു മാറ്റവും വരുത്തണ്ട
സാർ ഞാൻ … അപർണ ഒരല്പം വികാരാധീനയായി
ഞാനന്ന് താങ്കൾക്കെതിരെ കംപ്ലൈന്റ് ചെയ്തതുകൊണ്ട് താങ്കൾക്ക് എന്നോട് തീർത്താൽ തീരാത്ത പകയായിരിക്കുമെന്നാണ് കരുതിയത് .
ഏയ് അന്ന് താൻ ചെയ്തത് തന്നെയായിരുന്നെടോ ശരി എല്ലാം എന്റെ തെറ്റായിരുന്നു ഒരു മകളെപോലെ കാണേണ്ട തന്നോട് ഞാനൊരിക്കലും അങ്ങനെയൊന്നും പെരുമാറരുതായിരുന്നു
സാർ … അപർണയുടെ ആ വിളിക്ക് കണ്ണുനീരീന്റെ സ്വാദുണ്ടായിരുന്നു
താനിപ്പോൾ ചിന്തികുന്നുണ്ടാകും എനിക്കെന്ത് പറ്റിയെന്ന് .. എന്റെ മരണം ഒരുവട്ടം വാതിൽ വന്ന് മുട്ടീയെടോ ഇനിയും എത്രനാളെന്ന് വച്ചാ ഇങ്ങനെ മടുത്തെടോ .. എന്നെ തേടി അവസാനമായി വന്ന കേസ് അത് ഒരിക്കലും ഫയലുകളിൽ ഒതുങ്ങി കൂടരുത് . താൻ ആ കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം …
തീർച്ചയായും സാർ
ശരി തനിക്ക് ഏത് നേരവും എന്ത് സഹായത്തിനും എന്നെ വിളിക്കാം
ശരി സർ എന്നാൽ ഞാൻ പോട്ടേ പിന്നീട് വരാം എന്നും പറഞ്ഞ് അപർണ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി പുറത്ത് അൻവറിനൊപ്പം പ്രതാപും ഇരിപ്പുണ്ടായിരുന്നു
അപർണയെ കണ്ടയുടൻ രണ്ട് പേരും എഴുന്നേറ്റു
ഹായ് പ്രതാപേട്ടാ ഇറ്റ്സ് ഏ ലോങ്ങ് ടൈം അല്ലേ …