ശരി എങ്കിൽ ഇവിടെ എത്തിയാൽ താൻ ഓഫീസിലേക്ക് വാ ഒരു സീരിയസ് മാറ്റർ സംസാരിക്കാനുണ്ട്
ഒക്കെ സർ … എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു അപ്പോഴാണ് ആരായിരുന്നു ഫോണിൽ എന്ന് ചോദിച്ച് അർജുൻ മുറിയിൽ നിന്നും ഇറങ്ങി വന്നത്
അത് വിശ്വനാഥൻ സാറായിരുന്നു നാളെ കൊച്ചിയിലെത്തിയാലുടൻ അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞു
എന്താ ഇപ്പോ വിശേഷിച്ച്
അറിയില്ല എന്തോ സീരിയസ് മാറ്റർ ആണെന്ന് പറഞ്ഞു
ഓഹ് അപ്പോൾ നാളെ മുതൽ താൻ ബിസിയാകൂം അല്ലേ അത് പറഞ്ഞപ്പോൾ അർജുന്റെ മുഖമൊന്ന് വാടിയത് അവൾ കണ്ടു
ഹെയ് ചിയർപ്പ് മാൻ . ഞാനൊരു പോലീസ് ഉദ്യോഗസ്ഥയാണെന്ന് അറിഞ്ഞിട്ട് തന്നല്ലെ നമ്മൾ അടുത്തതും ഇടപഴകിയതും കല്യാണം കഴിച്ചതും . അത് പറഞ്ഞ് കൊണ്ട് അവൾ അവനെ കെട്ടിപ്പിടിച്ചു
ഉം. എത്ര പെട്ടന്നാ അല്ലെ രണ്ടാഴ്ച കടന്ന് പോയത് ഇനി എന്നാടോ തന്നെ കാണുക
രണ്ടാഴ്ച കഴിഞ്ഞാൽ ഞാനിങ്ങ് വരില്ലെ നിങ്ങളോട് എത്രയായി ഞാൻ ട്രാൻസ്ഫറിന് ചോദിക്കാൻ പറയുന്നു .
ഞാൻ ശ്രമിക്കാഞ്ഞിട്ടാണോ എബിസാറിനോട് പറഞ്ഞ് എകദേശം എല്ലാം ശരിയാക്കി വരുമ്പോളാണ് അദ്ദേഹം മരിച്ചത് ഈയൊരു അവസ്ഥയിൽ ഞാൻ എഡ്വിനോട് എങ്ങനെ ഈ കാര്യം സംസാരിക്കും അവനാണെങ്കിൽ ഇവിടുത്തെ ബിസിനസ്സിനെ പറ്റി യാതൊരു ഐഡിയയുമില്ല .
ആ എബി സാറിന്റെ കേസ് ഇനി ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത് ഇപ്പോൾ ന്യൂസിൽ കാണിച്ചിരുന്നു.
ഇനി അതിനെങ്ങാനുമാണോ നിന്നെ കാണണമെന്ന് ഡി ജി പി പറഞ്ഞത് .