അതിപ്പോൾ പോലിസിന് ഒരു വലിയ തലവേദനയായി മാറിയിരിക്കുകയാണ് സിയെം ഇന്നലെ വിളിച്ച് അത് ക്രൈം ബ്രാഞ്ചിന് കൈമാറാൻ പറഞ്ഞു
യെസ് ഞാനിന്നലെ ന്യുസിൽ കണ്ടിരുന്നു സർ .. പക്ഷേ ആ കേസ് പൊതുവാൾ സർ അല്ലെ അന്വേഷിക്കുന്നത് . ഞാനും അദ്ദേഹവുമായി നല്ല രസത്തിലലെന്ന് സാറിന് അറിയാമല്ലോ
യെസ് ഐ നോ താൻ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് പൊതുവാളിന് ഇന്നലെ ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടായി
ആ വരുന്ന വഴിക്ക് അൻവർ ഇതെ പറ്റി പറഞ്ഞിരുന്നു ഇപ്പോൾ എങ്ങനെയുണ്ട് സാർ അദ്ദേഹത്തിന്
ഞാൻ രാവിലെ വിളിച്ചിരുന്നു ഹീ ഈസ് ഗെറ്റിങ്ങ് ഓക്കെ നൗ ഇന്ന് രാവിലെ റൂമിലേക്ക് മാറ്റി രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ്ജ് ചെയ്യാമെന്ന് പറഞ്ഞു
ഓഹ് അപർണ ആശ്വാത്തോടെ ഒരു നെടുവീർപ്പിട്ടു
പക്ഷേ ഒരു പ്രശ്നമുണ്ട് ഡോക്ടേർസ് പറയുന്നത് മിനിമം ഒരുമാസമെങ്കിലും അയാൾ റെസ്റ്റ് എടുക്കണമെന്നാണ്
ഓഹ് അപ്പോൾ ഈ കേസ് ..
അതാണ് ഞാൻ പറയാൻ പോകുന്നത് ഈ കേസ് ഞാൻ മിസിസ് അപർണയെ ഏൽപ്പിക്കുകയാണ് . യു കാൻ ക്രിയേറ്റ് എ ഫൈവ് മെമ്പർ ടീം ഇൻക്ലൂടിങ്ങ് യുർ ഡ്രൈവർ ..
സർ പക്ഷേ പൊതുവാൾ സാർ അന്വേഷിക്കാനിരുന്ന കേസ് ഞാൻ ഏറ്റെടുത്താൽ അത് ഞങ്ങളുടെ ഇടയിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കുകയേ ഉള്ളൂ
ഹേയ് ടെയിക്കിറ്റ് ഈസി അപർണ തന്റെ പേര് സജസ്റ്റ് ചെയ്തത് പൊതുവാൾ തന്നെയാണ് !!!!
ംംംംംംംംംംംം. ( തുടരും)