ഇന്നലെ വൈകുന്നേരം ഒരു നെഞ്ചുവേദന വന്നു അറ്റാക്ക് ആണെന്ന് തോന്നുന്നു . അപ്പോൾ തന്നെ ലക്ഷോറിൽ കൊണ്ടു പോയി അവർ അദ്ദേഹത്തെ അവിടെ അഡ്മിറ്റ് ചെയ്തു..
ഓഹ് ഐ സീ
സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ കാർ ഡിജിപി ഓഫീസിന് മുന്നിലെത്തിയിരുന്നു
താനിവിടെ ഇരിക്ക് ഞാൻ വിശ്വനാഥൻ സാറിനെ കണ്ടിട്ട് വരാം എന്നു പറഞ്ഞ് അപർണ കാറിന് വെളിയിലേക്കിറങ്ങി
ഓക്കെ മാം
സാർ അകത്തുണ്ടൊ വെളിയിൽ നിന്ന പാറാവുകാരനോട് അപർണ അന്വേഷിച്ചു
യെസ് മാം
അവൾ നടന്ന് വിശ്വനാഥന്റെ ഓഫീസിന് മുന്നിലെത്തി
മെ ഐ കമീൺ സർ
യെസ് പ്ലീസ് ..
അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി വിശ്വനാഥനെ നോക്കി സല്യൂട്ട് ചെയ്തും
ടെയ്ക്ക് യുർ സീറ്റ് അപർണ
അവൾ മുന്നിലുള്ള കസേരയിലേക്ക് ഇരുന്നു
വെൽക്കം ബാക്ക് എന്ന് പറഞ്ഞ് വിശ്വനാഥൻ അപർണയ്ക്ക് കൈ കൊടുത്തു
സർ എന്തോ സീരിയസ് മാറ്റർ സംസാരിക്കാനുണ്ടെന്ന് പറഞ്ഞിരുന്നു
യെസ് ഐആം കമ്മിങ്ങ് ടു ദാറ്റ് ..
മറ്റേ എബിൻ വധക്കേസില്ലെ
യെസ് അവളൊന്ന് മൂളി