താൻ ലഞ്ച് കഴിച്ചായിരുന്നോ
യെസ് മാം
ശരി താൻ വണ്ടിയെടുക്ക് കാറിന്റെ ഡോർ തുറക്കുന്നതിനിടെ അപർണ പറഞ്ഞു..
അൻവർ ഡോർ തുറന്ന് അകത്തേക്ക് കേറി കാർ സ്റ്റാർട്ട് ചെയ്തു
എങ്ങോട്ടേക്കാണ് മേഡം
നേരെ ഡിജിപി ഓഫീസിലേക്ക് വിട്ടോ
ഓക്കെ മാം അൻവർ കാർ ചലിപ്പിച്ചു
എങ്ങനെ ഉണ്ടായിരുന്നു മാം വെക്കേഷൻ കാറോടിക്കുന്നതിനിടെ അൻവർ ചോദിച്ചു
യാ ഇറ്റ്ളവോസ് നൈസ് പിന്നെ എങ്ങനെയുണ്ടായിരുന്നു പൊതുവാൾ സാറുമായുള്ള തന്റെ രണ്ടാഴ്ച..
ഹോ അതിനെ പറ്റിയൊന്നും പറയാതിരിക്കുകയാ നല്ലത് മേഡം ആ ബാലൻ ചേട്ടനെയൊക്കെ സമ്മതിക്കണം ഞാനെങ്ങാൻ ആയിരുന്നേൽ പണ്ടേ ഈ ജോലി ഇട്ടേച്ച് പോയേനേ.
ഓഹ് അതെന്താടോ
ഒരു മിനിറ്റൊന്ന് താമസിച്ചാൽ അപ്പോ പറയും കയും പയും ചേർത്ത് പുളിച്ച തെറി പിന്നെ നൂറ് കൂട്ടം നിബന്ധനകളും
ആഹ ..
എന്തിന് ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴിയും വിളിച്ചു ഒരുപാട് തെറി
ഹോസ്പിറ്റലിലോ ? അപർണ ആശ്ചര്യത്തോടെ ചോദിച്ചു
അതെ മാം
ഹോ എന്ത് പറ്റി പൊതുവാൾ സാറിന്