അപർണ I P S
Aparna IPS | Author : Aparna
നമസ്ക്കാരം ന്യുസ് അറ്റ് നൈനിലേക്ക് സ്വാഗതം വാർത്തകൾ വായിക്കുന്നത് രേഷ്മ . പ്രമുഖ വ്യവസായിയും മലയോര കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന എബിൻ വർഗീസിന്റെ കൊലപാതകം ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും . വാർത്തകൾ വിശദമായി. മലയോര കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിയുടെ കൊലപാതകം സംബന്ധിച്ച് മലയോര കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ചാക്കോ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മരണം സംഭവിച്ച് ഒരുമാസമായിട്ടും കേസിൽ യാതൊരു പുരോഗതിയുമില്ലാതതുകൊണ്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചു എന്നും. കേസ് ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്കിയെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചാക്കോ മാധ്യമങ്ങളോണ് പറഞ്ഞു. കഴിഞ്ഞ മാസം 20 ന് ആണ് എബിൻ വർഗീസിനെ കൊച്ചിയിലെ ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് . കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതോട് കൂടി പുതിയ വഴിത്തിരിവുകൾ കേസിൽ ഉണ്ടാകുമെന്ന് കരുതാം . ക്രൈംബ്രാഞ്ചിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആയ പൊതുവാളാണ് ഇനിയങ്ങോട്ട് ഈ കേസ് കൈകാര്യം ചെയ്യുക.
വാർത്തകൾ കേട്ട് കൊണ്ടിരിക്കുന്നതിനിടയിലാണ് മൊബൈൽ റിങ്ങ് ചെയ്തത് മൊബൈലിലെ ഡിസ്പെയിൽ D G P വിശ്വനാഥ് എന്ന് തെളിഞ്ഞു വന്നു.
ഹലോ സാർ ദിസ് ഈസ് അപർണ ഹിയർ
ഹായ് അപർണ എങ്ങനെ പോകുന്നു തന്റെ വെക്കേഷൻ ഒക്കെ
ഇറ്റീസ് ഗോയിങ്ങ് ഗുഡ് സർ
താൻ എപ്പോഴാടോ തിരിച്ച് വരുന്നത്
നാളെ ഉച്ചയാകുമ്പോൾ എത്തും സർ