“വിനു നീ ഒന്നാലോചിച്ചേ ഇവള്‍ ഈ അഞ്ജന..ഇവള്‍ ശെരി അല്ലടാ..നീ തന്നെ എത്ര തവണ എന്നോട് പറഞ്ഞിട്ടുണ്ട്…ഇവളെ നമുക്ക് വേണ്ടാട..ഇവള്‍…ഇവള്‍ ചീത്തയ..എന്‍റെ വിനുനെ ഇവള്‍ ചതിക്കും…ഞാന്‍ മതി നിനക്ക് വിനു….ഞാന്‍ മാത്രം മതി..ഈ ജന്മം നീ എന്‍റെ ശരീരത്തില്‍ തോട്ടില്ല്‍ന്കിലും കുഴപ്പമില്ല….പക്ഷെ നീ ഇല്ലാതെ എനിക്ക് കഴിയുല വിനു…”
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..മായ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു…മായയുടെ കണ്ണുകളും നിറഞ്ഞിരുന്നു….വില്ലത്തികള്‍ കരയുന്നത് ആദ്യമായാണ് പ്രകാശന്‍ കാണുന്നത്…അയ്യേ എന്നാ ഭാവമായിരുന്ന്നു അവന്‍റെ മനസില്‍ അപ്പോള്‍ ..അവന്‍ സോഫിയയെ നോക്കി…അവള്‍ ഈ ലോകത്തൊന്നുമല്ലേ എന്ന ഒരു നില്‍പ്പായിരുന്നു….
“വിനു ഇതെന്‍റെ അനുജത്തി ആണ് മായ….നിന്നോട് ഞാന്‍ പറഞ്ഞതെല്ലാം കള്ളമാണ് വിനു..അങ്ങനെ ആരെങ്കിലും ശല്യപ്പെടുത്തി വീട്ടില്‍ നിന്നും ഇറങ്ങി ഓടിയതോന്നുമല്ല ഞാന്‍ …ആലീസ്…ആലീസാ എന്നെ നിന്‍റെ അടുത്തേക്ക് അയച്ചത്….”
ആലീസിന്‍റെ പേര് കേട്ടപ്പോള്‍ വിനുവിന്‍റെ മുഖം കൊപാകുലമായി…അവളിപ്പോളും തന്നെ പിന്തുടരുന്നു എന്നത് അവന്‍റെ സപ്ത നാടികളിലും ദേഷ്യം നിറച്ചു…അവന്‍റെ ചുണ്ടുകള്‍ വിറച്ചു…അവന്‍ പല്ലിറുമി ..
“അതെ വിനു സത്യമാണ്…ഒരിക്കലും ജീവിതത്തില്‍ ജയില്‍ മോചിതയാകില്ല എന്നത് ആലീസിനു നന്നായി അറിയാം..കാമമാണ് നിന്‍റെ ബലഹീനത എന്ന് പറഞ്ഞു നിന്നെ കൊല്ലാനും നിന്‍റെ സ്വത്തുക്കള്‍ എല്ലാം തട്ടി എടുക്കാനും ആണ് വിനു എന്നെ പറഞ്ഞയച്ചത്…പക്ഷെ ആദ്യ ദിവസം തന്നെ നീ നിന്‍റെ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു..ഒരാള്‍ ഒരു പെണ്ണിനെ ഇത്ര മനോഹരമായി എങ്ങനെ സ്നേഹിക്കുന്നു എന്നത് സ്നേഹം ഒരിക്കല്‍ പോലും അറിഞ്ഞിട്ടില്ലാത്ത എനിക്ക് അത്ഭുതമായിരുന്നു…”
വിനു അഞ്ജനയെ നോക്കി..അവളപ്പോളും കരയുകയാണ്….മരിയ വിനുവിന്‍റെ അടുത്തേക്ക് ഒന്ന് കൂടി കയറി നിന്നു….തോക്ക് വിനുവിന്‍റെ ഹൃദയ ഭാഗത്ത് പതിയെ അമര്‍ത്തി വച്ചു..അവന്‍റെ മുഖത്തേക്ക് നോക്കി..
‘ധാ ഇവിടെ..ഇവിടെ ഞാന്‍ മാത്രം മതി വിനു….നീ എന്നോട് എല്ലാം പറഞ്ഞു കഴിഞ്ഞ ആ നിമിഷം മുതല്‍ ഞാന്‍ നിന്നെ അറിയാതെ സ്നേഹിച്ചു പോകുവാരുന്നു വിനു..ഓരോര കാരണങ്ങള്‍ പറഞ്ഞു ആലീസില്‍ നിന്നും ഞാന്‍ ഒഴുവായികൊണ്ടിരുന്നു…അതെല്ലാം നിന്‍റെ കൂടെ ജീവിക്കാന്‍ വേണ്ടി ആയിരുന്നു ..നീ അഞ്ജനയെ കുറ്റപ്പെടുത്തിയപോള്‍ എല്ലാം ഞാന്‍ സന്തോഷിച്ചു ..പക്ഷെ ഇപ്പോള്‍..ഇല്ല വിനു നിന്നെ ആര്‍ക്കും ഞാന്‍ കൊടുക്കില്ല..പക്ഷെ നീ എന്‍റെ കൈയില്‍ നിന്നും കൈവിട്ട് പോകുന്നു എന്ന് തോന്നിയപ്പോള്‍ ആണ് എനിക്ക് ഇവളെ കൂടി ഇങ്ങോട്ട് വിളിക്കേണ്ടി വന്നത്..ലോക്കെറിന്റെ സെക്യുരിറ്റി സിസ്റ്റെം പോലും നീ മാറ്റിയപ്പോള്‍ നീ നിക്ക് പൂര്‍ണമായും നഷ്ട്ടപ്പെടുവാന്നു മനസിലായി….എനിക്കതിനു ആകില്ല വിനു..ഇവള്‍ ഈ അഞ്ജന നമുക്കിടയില്‍ വേണ്ട വിനു….നമുക്ക് ഒരുമിച്ചു ജീവിക്കാം..പഴയപ്പോലെ”
അനുവാദത്തിനായി 7 [അച്ചു രാജ്]
Posted by