അനുവാദത്തിനായി 7 [അച്ചു രാജ്]

Posted by

“മരിയ”
അവന്‍റെ വായില്‍ നിന്നും ആ വാക്ക് അറിയാതെ വന്നു പോയി..അവള്‍ക്കു പിന്നിലായി അഞ്ജന നിറകണ്ണുകളോടെ നില്‍ക്കുന്നു…മരിയയുടെ മുഖത്തെ ഭാവങ്ങള്‍ അത്രയും അവ്യക്തമായി തോന്നി വിനുവിന്….അവന്‍റെ മുഖം നിസഹമായിരുന്നു…
“മരിയ നീ”
അത് ചോദിക്കുമ്പോള്‍ മായയുടെ കെട്ടഴിച്ചു വിടാന്‍ കണ്ണുകള്‍ കൊണ്ട് മരിയ അവിടെ കൂടി നിന്നവരോട് ആഗ്യം കാണിച്ചു..പ്രകാശനും മായയും സ്വതന്ത്രായി..മായ വിനുവിന്‍റെ മുന്നിലേക്ക്‌ വന്നു…പ്രകാശന്‍ സോഫിയയെ വിളിച്ചു കൊണ്ട് വന്നു അവരുടെ അരികിലായി നിന്നു..
എല്ലാം ഇനി വേഗത്തില്‍ നടക്കും പോലീസോ മറ്റുള്ളവരോ ഇവിടെ വരുന്നതിനു മുന്നേ തനിക്കുള്ളത് വാങ്ങി സോഫിയയെ കൊണ്ട് പോകണം…അതിനാണ് വേഗം അവന്‍ സോഫിയയെ തന്‍റെ അരികിലേക്ക് വിളിപ്പിച്ചത്…
“വിനു”
മരിയയുടെ ആ വിളിയില്‍ അപ്പോളും സ്നേഹം ഉണ്ടായിരുന്നു…മായ വിനുവിനെ നോക്കി പുചിച്ചു ചിരിച്ചു…
“മരിയ നീ….പക്ഷെ എന്തിനു വേണ്ടി മരിയ…നീ ചോദിച്ചിരുന്നെങ്കില്‍”
“അറിയാം..വിനു …ഞാന്‍ ചോദിച്ചാല്‍ നീ എന്തും എനിക്ക് തരും എന്നെനിക്കറിയാം..പക്ഷെ നീ നിന്നെ എനിക്ക് തന്നില്ലല്ലോ…നിന്നെ എനിക്കൊരുപാടിഷ്ട്ട വിനു…എന്‍റെ ജീവനേക്കാള്‍ ഏറെ ഞാന്‍ നിന്നെയ സ്നേഹിക്കുന്നെ..പക്ഷെ…നിന്നെ നഷ്ട്ടപെടാന്‍….”
അത് പറഞ്ഞുകൊണ്ട് മരിയ അഞ്ജനയ്ക്ക് നേരെ തിരിഞ്ഞു നോക്കി..അഞ്ജനയുടെ മുഖം കണ്ണ് നീര്‍ കൊണ്ട് നിറഞ്ഞിരുന്നു പക്ഷെ കോപം കൊണ്ട് കത്തി ജ്വലിച്ചിരുന്നു…മരിയ വീണ്ടും വിനുവിനെ നേരെ തിരിഞ്ഞു ..
“വിനു എനിക്ക് നിന്നെ കൊല്ലണമെന്നോന്നുമില്ല….എനിക്കതിനു കഴിയോടാ..പക്ഷെ നീ വേറെ ഒരാളിന്‍റെ ആകുന്നതു സഹിക്കുല്ലാടാ…എനിക്ക് വേണം വിനു നിന്നെ…ഡാ കഴിഞ്ഞ ആര് വര്‍ഷവും ഞാന്‍ അല്ലെ നിന്നെ നോക്കിയത്..ഒരു ഭാര്യയുടെ സ്ഥാനത്തു നിന്നു..എത്ര പ്രാവശ്യം ഞാന്‍ നിനക്ക് മനസറിഞ്ഞു കിടന്നു തന്നു..നീ എന്നെ ഒന്ന് തൊട്ടതു കൂടിയില്ല…നിന്‍റെ സ്നേഹം..നിന്‍റെ വാത്സല്യം…അതൊക്കെ കൊതിക്കാത്ത ഏതു പെണ്ണുങ്ങളാടാ ഈ ലോകത്ത് ഇല്ലാത്തത്…”
മറിയയുടെ കണ്ണുകള്‍ നിറഞ്ഞു…വിനു ഭാവഭേദങ്ങള്‍ ഇല്ലാതെ മരിയയെ ശ്രവിച്ചു…

Leave a Reply

Your email address will not be published. Required fields are marked *