വിനുവിനോട് ഇനി ആലീസിനെ കുറിച്ച എന്ത് തന്നെ പറഞ്ഞാലും ഒരുപക്ഷെ അത് ചിലപ്പോള്‍ തങ്ങളുടെ ബന്ധത്തിനെ തന്നെ ബാധിച്ചാലും അവന്‍ അവരെ അവിശ്വസിക്കില്ല എന്നത് അനിതയ്ക്ക് വ്യക്തമായി..
“നീ എന്താ ആലോചിക്കുന്നെ…അനിതാ നീ പേടിക്കണ്ട ഈ ലോകത്ത് ഒരു ശക്തിക്കും നിന്നെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ കഴിയില്ല…അത്രക്കും സ്നേഹമാണ് എനിക്ക് നിന്നോട്”
വിനുവിന്‍റെ വാക്കുകള്‍ അവളുടെ മനസില്‍ ഒരുപോലെ സന്തോഷവു, അതുപോലെ ആലീസിന്‍റെ വാക്കുകള്‍ സങ്കടവും ഭീതിയും നിറച്ചു..
“അനിത ..ഇത്രയും കാലത്തെ ജീവിതം കൊണ്ട് ഞാന്‍ പഠിച്ച ഒരു കാര്യമുണ്ട്…എത്ര വലിയ ശത്രുവും നമ്മുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന സമയം ഉണ്ട്…നമ്മുടെ കണ്ണില്‍ ഭയം കാണുന്ന സമയം വരെ മാത്രം…”
അനിത അവന്‍റെ നെഞ്ചില്‍ ഒന്നുകൂടി ചേര്‍ന്ന് നിന്നു..
“വിനു സുരക്ഷിതത്വം എന്താണ് എന്നത് ഇപ്പോള്‍ ആണ് എനിക്ക് മനസിലാകുന്നത്..ഈ ലോകത്ത് ഒരു പെണ്ണും ഇതിനെക്കാള്‍ കൂടുതല്‍ ആയി ഒന്നും തന്നെ ഒരാണില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല…ഈ ഒരു സംരക്ഷണം നീ അവള്‍ക്കു കൊടുക്ക് അവള്‍ എന്നും നിന്‍റെ കാല്‍കീഴില്‍ ഉണ്ടാകും”
“അല്ല എനിക്ക് എന്തൊക്കെയോ തരാന്നൊക്കെ പറഞ്ഞിരുന്നല്ലോ..എന്ത്യേ അതെല്ലാം”
അവളുടെ മുഖം കൈകളില്‍ കോരി എടുത്തുകൊണ്ടു വിനു ചോദിച്ചു..അവള്‍ ചിരിച്ചു കൊണ്ട് അവനില്‍ നിന്നും മാറി നിന്നു…അവനെതിരെ തിരിഞ്ഞു നിന്നുക്കൊണ്ട് അവള്‍ മാനത്തു നിന്ന അര്‍ദ്ധ ചന്ദ്രനെ നോക്കി..അവളുടെ മുഖം പ്രേക്ഷുബ്ദ്മായി….വിനു അവളുടെ അടുത്തേക്ക് ചെന്നു..
“എന്ത് പറ്റി “
“വിനു നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എനിക്കിപ്പോള്‍ മനസിലാകുന്നു പക്ഷെ നീ കുറെ ഇനിയു മാറാനുണ്ട്”
“അനിത പറഞ്ഞോളു…ഞാന്‍ ഒരുക്കമാണ് എന്തിനും..”
“ഞാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം വിനു കൃത്യമായി ഉത്തരം പറയാവോ”
“തീച്ചയായും”
“ശരി…ഒരു പെണ്ണിനെ കാണുമ്പോള്‍ കാമം മാത്രമാണോ വിനുവിന് തോന്നാറുള്ളത്”
അനുവാദത്തിനായി 6 [അച്ചു രാജ്]
Posted by