അനുവാദത്തിനായി 6 [അച്ചു രാജ്]

Posted by

അവിടെ നിന്നും നോക്കിയാല്‍ ആ നാടിന്‍റെ പകുതി കാണാം..നിലാവിന്‍റെ വെളിച്ചം നല്ലപ്പോലെ ഉണ്ട്…ആ കാറ്റിന്‍റെ കുളിരില്‍ വിനു അനിതയെ കാത്തിരുന്നു…ഈ സമയം ലോകം മൊത്തം ഉറങ്ങുകായായിരിക്കും …ഇവിടെ താന്‍ തന്‍റെ പ്രേയസിയെ കാത്തിരിക്കുന്നു…അവന്‍റെ ചുണ്ടില്‍ പുഞ്ചിരി നിറഞ്ഞു..
അധികം കാത്തിരിക്കേണ്ടി വന്നില്ല കസവുള്ള സാരി ഉടുത്തുകൊണ്ട് കൈയില്‍ ഒരു ചെറിയ ചൂട്ടും അടുത്ത കൈയില്‍ ചെറിയൊരു സഞ്ചിയും പിടിച്ചുകൊണ്ടു സൗന്ദര്യത്തിന്റെ നിറകുടമായി അനിത അവന്‍റെ മുന്നിലേക്ക്‌ വന്നു…
ഇരുന്നിടത്ത് നിന്നും അറിയാതെ അവന്‍ എണീറ്റ്‌ പോയി…കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ട പോലെ ..എന്തൊരു അഴക്‌..എന്തൊരു സൗന്ദര്യം..അവളുടെ ഇടുപ്പെല്ലില്‍ അഹങ്കാരത്തോടെ വിരാജിക്കുന്ന ആ കറുത്ത മറുകില്‍ നിലാവിന്റെ വെളിച്ചം തട്ടുമ്പോള്‍ കൂടുന്ന ഭംഗിയും വിനു നോക്കിക്കണ്ടു…
അവന്‍റെ അടുത്തേക്ക് ഒന്നുകൂടി ചേര്‍ന്ന് നിന്നപ്പോള്‍ അവള്‍ പൂശിയ മനോഹരമായ തൈലത്തിന്റെ ഗന്ധം അവന്‍റെ നാസികയെ തുളച്ചു കൊണ്ട് അകത്തേക്ക് കയറി അവന്‍റെ തലക്കുള്ളില്‍ ഉന്മാദം നിറച്ചു…ചെറു മന്ദമാരുതന്‍ അവളെ തഴുകി പോയപ്പോള്‍ മുഖത്തേക്ക് വീണ മുടിയിഴകള്‍ അവന്‍ പതിയെ രണ്ടു വിരലുകള്‍ കൊണ്ട് മാറ്റിവച്ചു..
അവളുടെ ചെച്ചുണ്ട് പോലത്തെ അധരങ്ങളില്‍ അവന്‍റെ കൈ അറിയാതെ തോട്ടപോള്‍ അവള്‍ ശീല്‍ക്കാരം പോഴിച്ചുവോ?…തണുപ്പിന്‍റെ കാഠിന്യം കൂടി വനിട്ടും പക്ഷെ അവിടെ അവര്‍ക്ക് ഇരുവര്‍ക്കും അസഹനീയമായ ചൂട് അനുഭവപ്പെട്ടത് പ്രണയത്തിന്റെ ബാക്കി പത്രമായിരിക്കും..
“അതെ ഇങ്ങനെ നോക്കി നില്‍ക്കാന്‍ ആണോ ഇന്ന് മുഴുവന്‍ ഉദ്ദേശം”
അവനെ വിട്ടുമാറി നിന്നു കല്ലില്‍ ഇരുന്നുകൊണ്ട് വശ്യമായി പുഞ്ചിരിച്ചു കൊണ്ട് അനിത ചോദിച്ചു..അവളുടെ അടുത്ത് വന്നു ഇരുന്നു കൊണ്ട് വീണ്ടും അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കാനേ അപ്പോള്‍ വിനുവിന് സാദിക്കുമായിരുന്നുള്ള്..
“ഹാ ഇതെന്നന്നെ ഇങ്ങനെ നോക്കുന്നെ…എന്നെ ആദ്യമായി കാണുന്നപ്പോലെ എന്നാ വിനു”
“ആദ്യമായല്ല കാണുന്നത് പക്ഷെ ഇങ്ങനെ ഞാന്‍ കണ്ടിട്ടേ ഇല്ല…ഹോ..എന്തൊരു ഭംഗിയാടോ തനിക്കു…കണ്ടിട്ട് ആരാധിക്കാന്‍ തോന്നുന്നു “
“ആഹാ…കളിയാക്കിയതാണെങ്കിലും പറഞ്ഞത് സുഖിച്ചുട്ട…”
“അയ്യോ കളിയാക്കിയതല്ല സത്യം പറഞ്ഞയാ..ശരിക്ക് കാവിലെ ദേവിയെപോലെ ഉണ്ട്”

Leave a Reply

Your email address will not be published. Required fields are marked *