അനുവാദത്തിനായി 6 [അച്ചു രാജ്]

Posted by

“കൊള്ളം നല്ല വാര്‍ത്ത ..എന്നിട്ട് ആ സന്തോഷത്തിനു എനിക്കൊന്നും വാങ്ങിചില്ലേ”
“മനപൂര്‍വം വാങ്ങിക്കഞ്ഞതാണ്..ഇവിടെ അടുത്തൊന്നും നല്ല സാദനങ്ങള്‍ ഒന്നും ഇല്ല നമുക്ക് നാളെ ടൌണില്‍ പോകാം നിനക്ക് ഇഷ്ട്ടമുള്ളതൊക്കെ അവിടെ നിന്നും വാങ്ങിച്ചോ”
അത് കേട്ടപോള്‍ ഏതൊരു പെണ്ണിന്‍റെ പോലെയും അനിതയിലും സന്തോഷം അലതല്ലിയെത്തി…അവള്‍ പുഞ്ചിരിച്ചു കൊണ്ട് അവന്‍റെ കൈയില്‍ പിടിച്ചു അവന്‍ അവളെ അടുത്തേക്ക് വലിച്ചു..
“നില്‍ക്കു…കുറെ പറയാനുണ്ട് എനിക്ക് പിന്നെ ചിലത് തരാനും”
“ആഹ എന്നാല്‍ വേഗം ആയിക്കോട്ടെ”
“ഇപ്പോള്‍ അല്ല…മോളവിടെ കാത്തിരിക്ക..രാത്രി പുല്ലാരം കുന്നിന്‍റെ അവിടെ വാ…”
“ഓഹോ അപ്പോള്‍ എന്നേം കൊല്ലാന്‍ പോകാണോ”
“അതെ..എന്താ ചാകാന്‍ പേടി ഉണ്ടോ?”
“ഒരു പേടിം ഇല്ല…കൊല്ലുന്നത് നീ അല്ലെ….ഞാന്‍ റെഡി ആണ്”
അത് പറഞ്ഞു വിനു അവളെ മാറോടണച്ചു പിടിച്ചു…അനിത കൂമ്പിയ കണ്ണുകളോടെ അവന്‍റെ നെഞ്ചില്‍ ചാരി നിന്നു…വിനു അവളുടെ നെറുകയില്‍ ചുംബിച്ചപ്പോള്‍ അനിത ഇക്കിളി ഇട്ടുക്കൊണ്ട് അവനെ വിട്ടൊഴിഞ്ഞു..
“പോടാ തെമ്മാടി കുരുത്തക്കേട്‌ കാണിക്കാതെ…പോയി പുല്ലാരം കുന്നില്‍ സ്ത്ലമോരുക്കു….നിനക്കുള്ള എന്‍റെ സമ്മാനം അവിടെ വച്ചു തരാം ..ഈ പ്രകൃതിയെ സാക്ഷിയാക്കി …മനസിലായോ…”
വിനു ചിരിച്ചു കൊണ്ട് തലയാട്ടി…അവനെ ഒരിക്കല്‍ കൂടി പ്രണയ പൂര്‍വ്വം നോക്കികൊണ്ട്‌ അനിത തിരിഞ്ഞു നടന്നു…വിനു വേഗത്തില്‍ തന്നെ വീട്ടില്‍ ചെന്ന് കുളിച്ചു പുതു വസ്ത്രം അണിഞ്ഞുകൊണ്ട് പുല്ലാരം കുന്നിലേക്ക് നടന്നു..
പുല്ലരം കുന്നാണ്‌ ആ കാട്ടിലെ ഏറ്റവും മനോഹരമായ സ്ഥലം…പല തവണ വിനു അവിടെ പോയിട്ടുണ്ട് എങ്കിലും ഇന്നെന്തോ അതിനു ഭംഗി കൂടിയപ്പോലെ തോന്നി വിനുവിന്….ചെറിയൊരു കുന്നാണെങ്കിലും ഇടതൂര്‍ന്ന മരങ്ങള്‍ അവയുടെ സൗന്ദര്യം കൂട്ടുന്നു….
പേര് പോലെ തന്നെ ചെറു പുല്ലുകള്‍ നിറഞ്ഞതാണ്‌ അവിടം…കിടന്നുരുണ്ടാല്‍ ഒരു പഞ്ഞി മെത്തപ്പോലെ അനുഭവപ്പെടും…വിനു അവിടെ ഒരുപാട് തവണ രാത്രി കാലങ്ങള്‍ ശിവനോടൊപ്പം ചിലവഴിചിട്ടുണ്ട് കുട്ടിക്കാലം മുതല്‍ക്കേ…വല്ലാത്തൊരു കാറ്റാണ് അവിടെ വീശാറുള്ളത് എന്ന് ശിവന്‍ ചേട്ടന്‍ ഇടയ്ക്കു പറയും….അടുത്തായി അല്‍പ്പം വലുതായ മൂന്നു കല്ലുകളും ഉണ്ട്…അതില്‍ ഒന്നില്‍ അവനിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *