“ആ………….:”സ്റ്റെയർകേസ് വഴി ഓടിക്കയറുന്നവഴി അനു പറഞ്ഞു..
“ഡീ ..പതുക്കെ…ഈ കൊച്ചിന്റെ ഒരു കാര്യം “
ഇതൊക്കെ കണ്ടു നിന്ന ആശയ്ക്ക് മനസ്സിൽ ഒരുപാട് സന്തോഷം തോന്നി.
“ഇത് നിനക്ക് ..”
ഒരു കവർ രഘു ആശക്കു നേരെ നീട്ടി ..
“സാരി”
“ഉം “
“ഇഷ്ടപ്പെട്ടോ ?”
അഭിയോടും അനുവിനോടും ഉറക്കെ സംസാരിക്കുന്ന ആശക്ക് പക്ഷെ രഘുവിന് മുന്നിൽ ശബ്ദം പൊങ്ങില്ല .അവൾ പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞു “ഒത്തിരി “
രഘുവിന് എന്താണ് സംഭവിച്ചതെന്ന് ആശക്ക് മനസിലായില്ല .അവൾക്ക് അതറിയണമെന്നില്ലാരുന്നു.
***************************************************************************************************
പണിയൊക്കെ തീർത്ത് ആശ പതിവുപോലെ റൂമിൽ കയറി വാതിലടച്ചു .വാതിൽ മുടി ഒതുക്കി കെട്ടി രഘു അലമാരിയിലെന്തോ തപ്പുന്നു.
“എന്താ രഘുവേട്ട ?”
“എടി എന്റെ പഴയ യൂണിഫോം എവിടെ?”
“ഏത്?”