അനുരാഗകരിക്കിൻവെള്ളം [JOE]

Posted by

“യെസ് …..”

“അതെന്റെ കാർ……….

…….രഘു? “

അവന്റെ കണ്ണിൽ ഇരുട്ട് കയറി .മുടി ഇരുവശത്തേക്കും പിന്നിയിട്ട് അറ്റത്തു റോസ് നിറമുള്ള റിബ്ബൺ കെട്ടിയ ,നെറ്റിയിൽ ചന്ദനകുറിയുള്ള ,വെളുത്ത ടോപ്പും പച്ച സ്കർട്ടും ധരിച്ചു സ്കൂൾ വരാന്തയിലൂടെ അവൾ നടന്നു വരുന്ന കാഴ്ചകൾ അവന്റെ മനസ്സിൽ മിന്നിമറഞ്ഞു. അവന്റെ ചുണ്ടുകൾ വിറച്ചു .നന്ദിനി .സ്റ്റാൻഡേർഡ് 10 B ,ആനപ്പാറ ഗവ.സ്കൂൾ ,

“നന്ദിനി” കയ്യിലിരുന്ന രസീത്  ചുരുട്ടി പിടിച്ചവൻപറഞ്ഞു  .

” ഓ മൈ ഗോഡ് ..വാട്ട് എ പ്ലെസന്റ് സർപ്രൈസ്…ഞാൻ സ്റ്റേയിറ്സിൽ നിന്ന് വന്നു ആദ്യം അന്വേഷിച്ചത് നിന്നെയാ .അതെങ്ങനെയാ നാട്ടിൽ ആർക്കും നിന്നെപ്പറ്റി ഒന്നുമറിയില്ല.നീ നാടുവിട്ടു എന്നാ എല്ലാരും പറഞ്ഞുനടക്കുന്നെ .ഫേസ്ബുക്കിലും കൊറേ തിരഞ്ഞു .എവിടുന്ന് ….നീ എത്രകാലമായി തൊടുപുഴയെന്നു പോന്നിട്ട് ?”

വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ ഒരു പഴയ സഹപാഠിയോടു കുശലാന്വേഷണം നടത്തുന്ന ലാഘവത്തോടെ അവൾ സംസാരിച്ചു.തന്റെ മനസ്സ് ഇപ്പഴും ആ പഴയ ഗവ.സ്കൂളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അവൻ തിരിച്ചറിഞ്ഞു.

“ഇരുപതു വർഷത്തിന് മേലേയായി ” പരിസരബോധം വീണ്ടെടുത്ത് അവൻ മറുപടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *