പറഞ്ഞുവരുമ്പോൾ പൊതുവാളിന്റെ കൈവശമുള്ള പുരയിടം.വകയിൽ ഉള്ളൊരു ബന്ധു ടൗണിലേക്ക് മാറിയപ്പോൾ വിൽക്കാനിട്ടതാണ്. പക്ഷെ നടക്കാത്തതിന്റെ കാരണം അവിടുത്തെ ചുറ്റുപാടുകൾ തന്നെ.
അങ്ങനെയാണ് വാടകക്ക് ബാലനും പിന്നീട് രാജീവും അവിടെയെത്തിയത്
ചുളുവിൽ പൊതുവാളിന് അല്പം പണവും തരപ്പെട്ടു.
ഒന്നു രണ്ടു ദിവസം ദാമുവേട്ടനൊപ്പം തങ്ങിയിട്ടാണ് താമസം മാറിയത്.
സുമതിയെ വീട് വൃത്തിയാക്കാൻ ഏൽപ്പിച്ചിരുന്നു പൊതുവാൾ.ഒപ്പം സരളയും കൂടി.
എടി സരളെ,നമ്മുടെ പുതിയ സാറ് ആളെങ്ങനെ.
സുമതിയെ,നിന്റെ ചോദ്യത്തിന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി.ബാലൻ സാറിനെപ്പോലെയല്ല.ഇതൊരു ശുദ്ധ പാവം.എന്റെ മുഖത്ത് നേരെയൊന്ന് നോക്കീട്ടില്ല.
നിന്റെ മുഖത്താവില്ല നോക്കാൻ പാകത്തിന് വിളഞ്ഞ ഗോതമ്പുപാടം കണക്കെ കിടക്കുവല്ലേ ഓരോന്ന്. ആ കുന്നും മലയും അരുവിയും ഒക്കെയാവും മനസ്സില്.
നീ കൂടുതല് ചിന്തിച്ചുകൂട്ടാതെ സുമതി.എനിക്കാണേൽ ആ കണ്ണിൽ നോക്കുമ്പോൾ എന്തോപോലെയാ. മനസ്സ് കൈവിടാതെ എങ്ങാനാ പിടിച്ചുനിൽക്കുന്നെന്ന് ദേവിക്ക് മാത്രം അറിയാം.
ഒക്കെ വഴിയെ കണ്ടറിയാം.ഈ പാവത്തരമൊക്കെ പുറംമൂച്ചല്ലെന്ന് ആര് കണ്ടു.
ചുമ്മാ ഓരോന്ന് പറയാതെ സുമതി.
നിന്റെ കൊഞ്ചിക്കുഴയലിന് ബാലൻ സാറൊന്ന് നിന്നുതന്നു എന്നുവച്ച് അങ്ങേര് പേരുദോഷമൊന്നും ഉണ്ടാക്കിയില്ല.അന്തസ്സായി ഇവിടുന്ന് പെൻഷൻ പറ്റുവേം ചെയ്തു.സാറിന് അത്ര ഉറപ്പുള്ളകൊണ്ടും സ്വന്തം നാട്ടുകാരൻ ആയതുകൊണ്ടും ദാമു
ഏട്ടനെ ഏൽപ്പിക്കാൻ എഴുത്തും കൊടുത്തു വിട്ടെ.
എന്നാലും സരളെ,ഇതുപോലെ ഒന്ന് ഒത്തുകിട്ടിയിട്ട് സാറിനൊന്നും തോന്നുന്നില്ലേൽ എന്തോ കാര്യം ഉണ്ട്.ചിലപ്പൊ ആഗ്രഹമൊക്കെ കാണും,പേടികൊണ്ടാവും ഉൾവലി.
സുമതി,നീ വേണ്ടാത്തത് ഓരോന്ന് പറയല്ലേ.വന്ന കാര്യം തീർത്തിട്ട് വേഗം പോവാൻ നോക്ക്.അല്ലാതെ മര്യാദക്ക് ജീവിക്കുന്നവരെ കണ്ണും കലാശവും കാണിച്ചു മയക്കുന്നത് എന്റെ പണിയല്ല.
ജോലിക്ക് കയറുന്നതിന്റെ തലേന്ന് തന്നെ രാജീവ് താമസം മാറി.ക്ഷേത്രം സമീപമായതിനാൽ നടപ്പും കുറവ്.
ഭക്ഷണം ഇപ്പോഴും ദാമുവേട്ടന്റെ കടയിൽ നിന്നുതന്നെ. രാവിലെയും ഉച്ചക്കും ഭക്ഷണം എത്തിക്കാൻ പൊതുവാൾ ഒരു ചെക്കനെ ഏർപ്പാട് ചെയ്തു.രാത്രി പോയിക്കഴിക്കാം എന്നുവച്ചു.ഇന്നാട്ടിൽ എത്തിയിട്ട് ആദ്യം പരിചയപ്പെടുന്നതും കുറച്ചു ദിവസം താമസിച്ചതും അവിടെയാണ്. മിണ്ടിയും പറഞ്ഞും അല്പസമയം ചിലവിടുന്നത് അവർക്കും ഒരു സന്തോഷം.എന്നുമുള്ള പോക്കും വരവും മനയുടെ മുന്നിൽ കൂടി.