പെണ്ണ് വരുമ്പോള്‍ അത് കാണുന്നത് ശരിയല്ല. ധന്യ വരുന്നത് പ്രമാണിച്ച് ഞാന്‍ വേഷമൊക്കെ മാറി എന്റെ ഫേവറിറ്റ് ടീ ഷര്‍ട്ടും ബര്‍മുഡയും ധരിച്ചു. നേരെ മുറിയിലേക്ക് ചെന്ന് ഒഴിച്ചു വച്ചിരുന്ന മദ്യം ഒറ്റവലിക്ക് വീശി ഒരു ബോളും എടുത്ത് വായിലിട്ട ശേഷം പുറത്ത് വന്നു. മഴ ശക്തി പ്രാപിക്കുകയാണ്. മാനം കൂടുതല്‍ ഇരുളുന്നതുപോലെ എനിക്ക് തോന്നി. ഞാന്‍ ഇരുന്നു വെറുതെ മൊബൈല്‍ എടുത്തപ്പോള്‍ അത് ശബ്ദിക്കാന്‍ തുടങ്ങി. ദീപ ആണ്.
“ഹലോ.എന്താടീ?” ഞാന്‍ ചോദിച്ചു.
“ഏയ്..നമുക്ക് ലഞ്ച് ഒരുമിച്ചു കഴിച്ചാലോ..മടി കാരണം ഞാന്‍ ഒന്നും ഉണ്ടാക്കിയില്ല..”
അവള്‍ ചോദിച്ചു. അത് ശരി..മുന്‍പേ വിളിച്ചപ്പോള്‍ എന്നാ ജാഡ ആയിരുന്നു. ഇപ്പോള്‍ എന്റെ ചിലവില്‍ ഉച്ചയ്ക്ക് ഞണ്ണാന്‍ ഉള്ള തന്ത്രമാണ്.
“മോള് തന്നെ പോയി കഴിച്ചാല്‍ മതി കേട്ടോ..”
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്റെ തങ്കക്കുടം ധന്യ വരുമ്പോഴാ അവളുടെ അമ്മേടെ ലഞ്ച്. പ്രതികാരം ചെയ്ത സന്തോഷത്തോടെ ഞാന്‍ മൂളിപ്പാട്ട് പാടി മെല്ലെ ഡാന്‍സ് ചെയ്യാന്‍ തുടങ്ങി. ദീപയ്ക്ക് പണി കൊടുത്തത് എനിക്ക് വല്ലാത്ത തൃപ്തിയും ഉത്സാഹവും സമ്മാനിച്ചു. രണ്ടു തെറി കൂടി അവളെ പറയേണ്ടതായിരുന്നു എന്നെനിക്ക് തോന്നി. അല്ലേല്‍ വേണ്ട; ഇനിയും ചാന്‍സ് കിട്ടും.
കൃത്യം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കതകില്‍ മുട്ടുകേട്ടു; ഞാന്‍ വേഗം ചെന്നു തുറന്നു. പുറത്ത് അഴകിന്റെ ദേവതയെപ്പോലെ എന്റെ ധന്യ നില്‍പ്പുണ്ടായിരുന്നു. അവളെ കണ്ട നിമിഷം തന്നെ ഞാന്‍ അവളെ പ്രേമിച്ചു കഴിഞ്ഞിരുന്നു. കാണാന്‍ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും ഇതേപോലെ പ്രേമിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്. ദീപയെ അല്പം മുന്‍പ് വരെ ഞാന്‍ പ്രേമിച്ചിരുന്നു. ധന്യയെ കണ്ടതോടെ ആ പ്രേമം നാടുവിട്ടു.
“എന്താ സര്‍ വരണം എന്ന് പറഞ്ഞത്” അവള്‍ തുടുത്ത മുഖത്ത് പുഞ്ചിരി വരുത്തി ചോദിച്ചു.
“വാ..കയറി ഇരിക്ക്..” ഞാന്‍ അവളെ അകത്തേക്ക് വിളിച്ചു.
“വല്യമ്മ വേഗം ചെല്ലണം എന്ന് പറഞ്ഞാ വിട്ടത്” അവള്‍ മടിച്ചുമടിച്ച് ഉള്ളിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.
“എന്തിനാ..അവിടെ ആരാണ്ട്രെ കല്യാണം നടക്കുന്നുണ്ടോ?”
ധന്യ കുടുകുടെ ചിരിച്ചു. ആ ചിരി കണ്ടു ഞാന്‍ മയങ്ങിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.