“”’ ഇച്ചിരി അച്ചാറ് , “”
“” മിക്സ്ചർ , കാഷ്യൂ …””‘ വെയിറ്റർ അവരെ നോക്കി
“‘ കാഷ്യൂ ഇവന് കൊടുക്ക് …റോണി ആദ്യത്തെ കീറ് . ബാക്കി നമുക്ക് അങ്ങോട്ടിരിക്കാം . വല്ലോം കഴിക്കാൻ പറയാം “‘ ദേവൻ ഗ്ലാസിൽ പാതിയോളം റം നിറച്ചു തണുത്ത വെളളം ഒഴിച്ച് ഒറ്റ വലിക്കിറക്കി ചുണ്ട് തുടച്ചു . റോണി ബക്കാർഡി സിപ്പ് ചെയ്‌തു .
“‘ഒരു പയ്യനെ അങ്ങോട്ട് വിട് ..ഞങ്ങളങ്ങോട്ടിരിക്കാം “” കുപ്പിയും ഗ്ലാസും എടുത്തോണ്ട് ദേവൻ ഒഴിഞ്ഞ മൂലയിലെ ചെയറിലേക്ക് നടന്നപ്പോൾ റോണിയും അനുഗമിച്ചു .
“‘ നിപ്പനടിക്കുന്ന ഒരു സുഖം മറ്റൊന്നിനുമില്ല .അതാ അവിടെ നിന്ന് കീറിയെ . പിന്നെ നമ്മള് പരിചയപ്പെട്ട സന്തോഷത്തിന് ഇരുന്നു കഴിക്കാന്ന് കരുതി . റോണി സ്ലോ ആണല്ലേ .. എനിക്ക് ശീലമില്ല .ആ ..നീ ചെറുപ്പമല്ലേ ..ഇതാ നല്ലത്..ആ കഴിക്കാൻ എന്താ വേണ്ടത് ? “”‘
“‘ചേട്ടാ …എന്റെ കയ്യീ കാശധികമില്ല “‘ റോണിക്ക് നേരിയ ഭയമുണ്ടായിരുന്നു . ആദ്യം കാണുന്ന ഒരാൾ , പെട്ടന്ന് കമ്പനിയാകുക . വെള്ളമടിക്കാൻ വിളിക്കുക . ഇയാളേത് തരക്കാരാണെന്നറിയില്ലല്ലോ
“‘ഓ അതിനെന്നാ … ഫുൾ ചിലവിന്റെ വകയാ “”‘ വെയിറ്റർക്ക് ഫുഡ് ഓർഡർ ചെയ്തിട്ട് ദേവൻ മൂന്നാമത്തെയും ഗ്ലാസിൽ ഒഴിച്ചു .
“”ഞങ്ങള് കാഞ്ഞിരപ്പള്ളിക്കാരായിരുന്നു . കല്യാണം കഴിച്ചത് പട്ടാമ്പീന്ന് . പത്തിരുപത് വർഷമായി പട്ടാമ്പിയിലാ . അവളൊറ്റ മോളായത് കൊണ്ട് ഞാൻ അങ്ങോട്ട് മാറി .റോണീടെ വീട്ടിലാരൊക്കെയുണ്ട് “‘
“‘ഞാനും മമ്മയും . “”‘
“‘ അച്ഛൻ ?””
“‘ ഡാഡി എനിക്ക് അഞ്ചു വയസായപ്പോൾ മരിച്ചു “”
“‘ റോണിയൊറ്റയാളാണോ ? മമ്മ എന്ത് ചെയ്യുവാ ‘?”’
“” അതെ ..ഞാൻ ഒറ്റ മോനാ … മമ്മ ടീച്ചറാ “‘
“‘അഹ് ..മതി മതി ..നല്ല സ്ട്രിക്റ്റിലായിരിക്കും വളർത്തീത് അല്ലെ … അപ്പൊ കഴിക്കാറേ ഇല്ലേ ?”’
“‘ വല്ലപ്പോഴും കൂട്ടുകാരുടെ കൂടെ കഴിക്കും . മമ്മയറിഞ്ഞാൽ ഓടിക്കും .””
“” പഠിക്കുവാണോ റോണി ?”’
“‘ എം ടെക് കഴിഞ്ഞു . ഇപ്പൊ ജോലിയായി .അടുത്ത മാസം കേറണം “‘
“”നല്ലതാ …എനിക്ക് മക്കള് രണ്ടാ . മൂത്തത് മോള് . അവളുടെ കാര്യമാ ഞാൻ പറഞ്ഞെ ., രണ്ടാമത്തത് മോൻ . അവൻ ബികോം കഴിഞ്ഞു നിക്കുന്നു . മൂന്നാലു കടേടെ കണക്ക് നോക്കുന്നുണ്ട് .നല്ല നായര് പിള്ളേരുണ്ടോ കൂട്ടത്തിൽ പഠിച്ചൊര് . “‘