അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]

Posted by

അന്നൊരുനാൾ നിനച്ചിരിക്കാതെ
Annorunaal Ninachirikkathe | Author : Mantharaja

TMT യുടെ ആശാനായ പ്രിയപ്പെട്ട എഴുത്തുകാരൻ മുനിവര്യന്,
TMT ഇല്ലെങ്കിലും ഈ ചെറുകഥ സമർപ്പിക്കുന്നു – രാജാ

”’അയ്യോ … സോറി കേട്ടോ മോനെ …”” ബസ് ഹമ്പിൽ ചാടിയപ്പോഴാണ് ദേവൻ താനൊരാളുടെ ചുമലിലേക്ക് തല ചായ്ച്ചു കിടക്കുകയായിരുന്നെന്ന് അറിഞ്ഞത് .

“”ഹേയ് ..സാരമില്ല ചേട്ടാ . ഞാനുമൊന്ന് മയങ്ങിപ്പോയി . “”

“‘മോനെങ്ങോട്ടാ ?”” ദേവൻ നേരെയിരുന്നു .

“” പാലക്കാട് “”

“‘ആഹാ ..പാലക്കാടെവിടെയാ ?”‘

“‘ എന്റെ വീട് എറണാകുളത്താ . ഒരു ഫ്രണ്ടിന്റെ സിസ്റ്ററിന്റെ കല്യാണത്തിന് പോകുന്നതാ പാലക്കാട് . പട്ടാമ്പി “”

“‘ പട്ടാമ്പിയിലാ എന്റേം വീട് . മോളെ കെട്ടിച്ചിരിക്കുന്നത് എറണാകുളത്താ . അവിടെ പോയിട്ട് വരുവാ “‘

“” ആഹാ ..ചേട്ടന്റെ പേരെന്താ ?”

“”ദേവൻ ..ദേവദത്തൻ . മോന്റെയോ “”

“‘ റൊണാൾട്ട് എബിസൺ “‘

“‘ റൊണാൾട്ട് എബിസൺ .. നല്ല എടുപ്പുള്ള പേരാ ..പക്ഷെ വിളിക്കാൻ പാടാ . ദേവദത്തനെന്നു ഞാൻ പറയാറില്ല . ദേവൻ അത് മതി .”‘

“‘ഹഹ .. ചേട്ടനെന്നെ റോണീന്ന് വിളിച്ചാൽ മതി . ”’

“‘ആ അത് മതി …എറണാകുളത്തെവിടെയാ വീട് ?”’

”ഇടപ്പള്ളി””

“‘ഇടപ്പള്ളിയോ .. മോൾടെ വീടും അവിടെയാ . കാക്കനാട്ടാ അവൾക്ക് ജോലി .അവള് ജോലിക്ക് പോയാപ്പിന്നെ ഞാൻ തന്നെ ഫ്ലാറ്റില് . മരുമോന് സിംഗപ്പൂര് ഒരു ട്രെയിനിംഗ് ഉണ്ടാരുന്നു . അവനങ്ങോട്ട് പോയപ്പോ ഞാൻ മോൾക്ക് കൂട്ട് പോയതാ . മരുമോന്റെയമ്മ വന്നപ്പോ ഞാനിങ്ങ് പൊന്നു .ഒരു നേരമ്പോക്കുമില്ലന്നെ . ആകെയുള്ള നേരമ്പോക്ക് ലുലുമാളിൽ കറക്കമാ . ഹഹഹ “”

“” ഹ്മ്മ് ..”” റോണി വെറുതെ മൂളി . ബസ് തൃശൂർ സ്റ്റാൻഡിലേക്ക് കയറിയപ്പോൾ ദേവൻ എണീറ്റു

Leave a Reply

Your email address will not be published. Required fields are marked *