” എന്തോന്ന് അനുവാദമില്ലാതെ, അവൾ അവനെ പ്രലോഭിച്ചു വലയിൽ വീഴ്ത്തിയതാണെന്ന് നിനക്കും അറിയാമല്ലോ. ഇതൊക്കെ ഇവളുമാരുടെ ചീപ്പ് നാടകങ്ങളാണ് ” ഞാൻ പൂർണമായും അയാളെ അനുകൂലിച്ചു..”എന്തൊക്കെ പറഞ്ഞാലും മറ്റുള്ളവരുടെ ശരീരത്തിൽ അവരുടെ അനുവാദമില്ലാതെ തൊടുന്നവർക്ക് നല്ല ശിക്ഷ കിട്ടണം എങ്കിലേ നാട് നന്നാവത്തുള്ളൂ..” ശിക്ഷയെന്നും സമൂഹമെന്നൊക്കെ പറഞ്ഞ് അന്നമ്മ എന്നെ സമ്മർദ്ദത്തിലാക്കാൻ നോക്കി.
“എന്റെ അന്നമ്മോ, അതൊക്കെ ശരി തന്നെ പക്ഷേ ഇത് അയാളെ മനപ്പൂർവ്വം ട്രാപ്പിലാക്കിയതാണ്. പ്രലോഭനങ്ങളിൽ വീഴാത്ത മനുഷ്യരുണ്ടോ.. മാത്രവുമല്ല ഇങ്ങനുള്ള ഒട്ടുമിക്ക ജാക്കി കേസുകളിൽ വലിയ ശതമാനവും സ്ത്രീകൾ ആസ്വദിക്കുന്നവരുമാണ്. ” എന്റെ മറുപടി അവളിൽ ആശ്ചര്യമുണ്ടാക്കിയെങ്കിലും അത് പ്രകടിപ്പിക്കാതെ അവൾ പ്രതികൂലിച്ച് സംസാരിച്ചു കൊണ്ടേയിരുന്നു. ഞാനും വിട്ട് കൊടുത്തേയില്ല.
—**********************—-
സമ്മർ വെക്കേഷനിലെ ഒരു ഞായറാഴ്ച അവളുടെ സഹപ്രവർത്തകയുടെ വീട്ടിൽ ഒരു കല്യാണം കൂടാൻ ഞാനും അവളും കൊല്ലത്തേക്ക് പോയിരുന്നു. ഇരു വശത്തേക്കും ട്രെയിൻ യാത്രയായിരുന്നു.