ഓർക്കാപ്പുറത്ത് കിട്ടിയ അടി എന്നതിലുപരി അവളുടെ മുഖത്തെ ക്രോധം അയാളെ അക്ഷരാർത്ഥത്തിൽ നടുക്കി എന്ന് മാത്രമല്ല എന്താ സംഭവിക്കുന്നത് എന്ന് പോലും ആദ്യം മനസിലായില്ല പാവത്തിന്.ബസ്സിന് പുറകിലായി വരുന്ന പോലീസ് വാഹനം വളഞ്ഞിട്ട് നിർത്തി രണ്ട് മൂന്ന് പൊലീസുകാർ അയാളെ വലിച്ചു കൊണ്ട് പോവുമ്പോഴാണ് ഞാനടക്കം എല്ലാവർക്കും കാര്യം പിടി കിട്ടിയത്. ടൗണിൽ പുതുതായി ചാര്ജെടുത്ത വനിതാ എസ് ഐ ആണ് പ്രച്ഛന്ന വേഷത്തിൽ വന്ന ആ ചരക്ക്. അന്നമ്മ വാ പൊളിച്ചു നിൽക്കുന്നത് കണ്ട എനിക്ക് ചിരി വരാതിരുന്നില്ല. എങ്കിലും ശോക മൂകമായ ആ സീനിൽ ചിരിച്ചില്ല.ബസ്സിറങ്ങി തട്ടു കടയിലെ ചായ കുടിക്കുമ്പോഴും അന്നമ്മ ബസ്സിലെ സംഭവത്തിൽ നിന്ന് മുക്തമായിരുന്നില്ല അവൾകേറ്റവും ഇഷ്ടമുള്ള പലഹാരമാണ് കഴിക്കുന്നതെങ്കിലും അവളത്തിലൊന്നും ആയിരുന്നില്ല. “തനിക്കിതെന്ത് പറ്റിയെടോ. ?” എന്റെ ചോദ്യം അവളെ സാധാരണ ഗതിയിലേക്ക് തിരിച്ചു കൊണ്ട് വന്നു.
“അയാളെ ഇനി അവരെന്താ ചെയ്യ അച്ചാച്ചീ..?”
“എന്ത് ചെയ്യാൻ ആരേലും ജ്യമത്തിന് പോയാൽ ജ്യമാം കിട്ടും. മാനം പോയില്ലേ അതിൽ കൂടുതൽ എന്ത് സംഭവിക്കാനാ..” ഞാൻ അയാൾ പാവം എന്ന അർത്ഥത്തിൽ മറുപടി പറഞ്ഞു.
” വല്ലവളുടെയും മണം പിടിച്ചു അനുവാദമില്ലാതെ ശരീരത്തിൽ പിടിച്ചിട്ടല്ലേ.. അയാൾക്ക് അത് തന്നെ വേണം. ” അന്നമ്മയുടെ മറുപടി ഞാൻ പ്രതീക്ഷിച്ചതായിരുന്നു.