” മനുഷ്യൻ വളരെ നിസാരനാണ് മോനെ, ആരോഗ്യം കൊണ്ടും കരുത്ത് കൊണ്ടും സമ്പന്നമായിരിക്കുന്ന കാലത്ത് ആരും ഒന്നും ഓർക്കില്ല ഒരപകടം വന്ന് താങ്ങാൻ പറ്റാതാവുമ്പോഴാണ് എല്ലാം അഹങ്കാരങ്ങളും തിരിച്ചറിയുക. പിന്നീട് കണ്ണുനീർ വാർത്തിട്ട് ഒരു കാര്യവുമില്ല.. ” അമ്മാവൻ ഒരു ഉപദേശമെന്നോണം പറഞ്ഞത് കേട്ട് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…” അവന്റെ സ്വഭാവം എത്ര ക്രൂരമായിരുന്നു എന്ന് നിനക്കറിയുമോ.. അത് മറ്റാരോടും ആയിരിന്നില്ല സ്വന്തം ഭാര്യയോട് തന്നെയായിരുന്നു. തന്നെക്കാൾ അല്പം സൗന്ദര്യവും സാമ്പത്തീകവും ഇല്ലെന്നുള്ളത് അവനൊരു വലിയ കുറച്ചിലായി തോന്നിയിരുന്നു. ഒരു ഭാര്യ എന്ന പരിഗണന പോലും പലപ്പോഴും അവൾക്ക് നിഷേധിച്ചിട്ടുള്ളത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാണ്.. അന്നൊക്കെ അവളത് സഹിച്ചു പിടിച്ചിരുന്നു.. ഇന്ന് ആശുപത്രിയിൽ അവന്റെ വിസർജം കഴുകി വരുമ്പോൾ അവളുടെ മുഖത്ത് നിരാശയോ അറപ്പോ വെറുപ്പോ ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല ഇതൊക്കെ എന്റെ കടമയാണ് എന്നുള്ള ഭാവമല്ലാതെ, എന്നാൽ അവന്റെ കണ്ണിൽ ഇന്ന് ഞാൻ കണ്ടത് കുറ്റബോധത്തിന്റെയും നിസ്സഹായതയുടെയും കണ്ണ് നീരാണ്… ” അമ്മാവൻ തുടർന്നു.
തിരക്കുള്ള ബസ്സിലും എന്റെ ചിന്തകൾ ഒറ്റക്കാവുന്നതു പോലെ തോന്നി,