അന്നമ്മ എന്റെ ഭാര്യ
ANNAMMA ENTE BHARYA AUTHOR:ആദി
ഇതൊരു അനുഭവ കഥയുടെ നേർസാക്ഷ്യമാണ് കൂടുതൽ പറഞ്ഞു ബോർ ആക്കുന്നില്ല. കഥയിലൂടെ നമുക്ക് കൂടുതൽ പരിചയപ്പെടാം..
വീക്കിലി റിപ്പോർട്ട് സബ്മിറ്റ് ചെയ്യാനുള്ളത് കൊണ്ട് തന്നെ അതിക വെള്ളിയാഴ്ചയും ഇങ്ങനെയാണ്. ഡ്യൂട്ടി ടൈം കഴിഞ്ഞാലും ഇരിക്കേണ്ടി വരുന്നു. ഏഴ് മണി കഴിഞ്ഞാൽ പിന്നെ സെക്യൂരിറ്റി ബാബുവേട്ടനും ഞാനും മാത്രമേ അഞ്ച് നിലയുള്ള ആ വലിയ കെട്ടിടത്തിൽ കാണൂ.. പ്രൈവറ് കമ്പനി ആയത് കൊണ്ട് തന്നെ ഒട്ടപ്പാച്ചിൽ ഒരുപാട് കൂടുതലാണ്. സാമ്പത്തിക പ്രയാസങ്ങൾ ഇല്ലാതാക്കാൻ കടിച്ചു പിടിച്ചു നിൽക്കുന്നു എന്നതാണ് സത്യം. ഒരു ബിരുദധാരി ആയിട്ടും ഈ ജോലി തന്നെ കിട്ടാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ജോലി എന്ന് പറയുമ്പോൾ മാനേജർ അസിസ്റ്റന്റ് ആണ് കേട്ടോ.. ബേസിക്കലി മുംബൈ കാരിയായ ഓപ്പറേഷൻ ഹെഡ് ജീന മാഡത്തിന്റെ അസിസ്റ്റന്റ്. ആരും കൊതിക്കുന്ന ആ കസേരയിൽ എത്താൻ ചെറു പ്രായത്തിൽ തന്നെ മാഡത്തിന് കഴിഞ്ഞിരുന്നു. ഉന്നത വിദ്യാഭാസവും ഉയർന്ന ജീവിത നിലവാരവും അവർക്ക് മുന്നോട്ടുള്ള പ്രായണങ്ങളിൽ അനുകൂലമാവുകയായിരുന്നു. എങ്കിലും നൂറ്റിപ്പത്ത് ശതമാനം അർപ്പണ ബോധമുള്ള ജോലികാര്യങ്ങളിൽ തികഞ്ഞ നിഷ്ഠയുള്ള അവർ ഈ നിലയിലേക്ക് വളർന്നതിൽ ആർക്കും തെല്ലും അത്ഭുതമുണ്ടായിരുന്നില്ല.മാഡം മുംബൈയിൽ നിന്ന് ട്രാൻസ്ഫർ ആയതിൽ പിന്നെയാണ് ഇവിടെ കമ്പനി പച്ച പിടിച്ചത്.