ഒരു മിസ്റ്റർ എഡ്മണ്ട് ബാർബർ….
കാർ അപകടെത്തെ തുടർന്ന് വലത് കൈക്കും കാലിനും കാര്യമായ ക്ഷതം ഏറ്റിറ്റുണ്ട്..
കാര്യമായ പരിചരണം ആവശ്യമാണ് റിക്കവറിക്ക്… രാവും പകലും ശ്രദ്ധ വേണം
ഹോസ്പിറ്റൽ അധികാരികളുടെ അറിവോടെ ത്യാഗ പൂർണ്ണമായ സേവനം ചെയ്യാൻ അന്ന സ്വയം സന്നദ്ധയായത് അധികാരികളുടെ പ്രശംസ പിടിച്ചുപറ്റി…
ഒരു മൾട്ടി നാഷനൽ കമ്പനിയിൽ IT വിഭാഗം മേധാവിയാണ് ” ബാർബർ ” എന്ന് അന്ന മനസ്സിലാക്കി..
അയർലന്റ് കാരനായ ചുമന്ന് തുടുത്ത കുട്ടപ്പന് 26 വയസ്സ് ആണെന്നും അവിവാഹിതനാന്നെന്നും ക്ലിനിക്കൽ റിക്കാർഡിൽ നിന്നും അന്നയ്ക്ക് അറിയാൻ കഴിഞ്ഞു
ഭൂരിഭാഗം യൂറോപ്യൻമാരെ പോലെ ബാർബർ ക്ലീൻ ഷേവായിരുന്നു…
നാട്ടിലും വീട്ടിലും അന്ന കണ്ട് ശീലിച്ച പുരുഷ മാർക്ക് മുഴുവൻ മീശ ഉള്ളത് കൊണ്ടാവാം ” ബാർബർ ” ക്ക് മീശ ഇല്ലാത്തത് ഒരു പോരായ്മ ആയി അന്നയ്ക്ക് തോന്നി…
പക്ഷേ വെളുത്ത് ചുവന്ന കൈകളിൽ നിറയെ സ്പ്രിംഗ് കണക്ക് നിബിഡമായ ചുരുണ്ട മുടി ഉണ്ടായിരുന്നു…. അത് കണ്ട അന്നയ്ക്ക് സാവകാശം അതിലുടെ വിരൽ ഓടിക്കാൻ ഉള്ളിൽ ഒരു െകാതി…!