അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 10 [രാജർഷി]

Posted by

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 10

Anjuvum Kaarthikayum Ente Pengalum Part 10 | Author : Rajarshi | Previous Part

 

രാവിലത്തെ വെയിലിന് നല്ല ചൂടുണ്ടായിരുന്നെങ്കിലും റോഡിനിരുവശവുമുള്ള നെൽപ്പാടങ്ങളിൽ
നിന്ന് അനസ്യുതം ലഭിച്ചു കൊണ്ടിരുന്ന ഇളം കാറ്റ് തെല്ലൊരാശ്വാസം നൽകുന്നുണ്ടായിരുന്നു…ദിയയും കാർത്തുവും ചലപില സംസാരിച്ചു കൊണ്ട് മുന്നിലായി പോകുന്നുണ്ട്….ഞാനവരുടെ പിറകെയുണ്ടെന്ന വിചാരം രണ്ടെണ്ണത്തിനുമില്ല…..എന്നാലും കാർത്തുവിനെന്നോടുള്ള പരിഭവം കുറഞ്ഞു വരുന്നുണ്ടെന്നെനിയ്ക്ക് തോന്നി…
അവൾക്കെന്നോടൊന്നു മിണ്ടിക്കൂടെ…
പാടം കഴിഞ്ഞാൽ ആദ്യം കാണുന്ന വീടാണ് കാർത്തുവിന്റെ .വീട്ടിലേയ്ക് കയറുന്നതിനു മുൻപ് എന്നെ നോക്കിയൊന്ന് ചിരിച്ചെങ്കിലും മതിയായിരുന്നു…
എന്നെ നിരാശനാക്കിക്കൊണ്ടവൾ ദിയയോട് മാത്രം ബൈ പറഞ്ഞു വീട്ടിലേയ്ക്ക് കയറിപ്പോയി….കാർത്തുവിന്റെ പിറകെ അവസാന പ്രതീക്ഷയെന്നോണം എന്റെ കണ്ണുകൾ പായുന്നുണ്ടായിരുന്നു…
എന്നാൽ വേണ്ടായിരുന്നെന്നെനിയ്ക്ക് അടുത്ത നിമിഷത്തിൽ തോന്നിപ്പോയി…വീടിന്റെ വരാന്തയിൽ കാർത്തുവിന്റെ അമ്മയുടെ കൂടെ അഞ്ജു സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു…ദിയ അവരെ കണ്ടില്ലെന്ന് തോന്നുന്നു…കണ്ടിരുന്നെങ്കിൽ ഓടിച്ചെന്നേനെ…അഞ്ജുവും അമ്മയോടുള്ള സംസാരത്തിൽ മുഴുകിയിരുന്നത് കൊണ്ട് ഞങ്ങളെ കണ്ടിരുന്നില്ല…എത്രയും വേഗം അവിടന്ന് രക്ഷപ്പെടാനൊരു വ്യഗ്രത എന്നിയ്ക്കുണ്ടായി…ഞാൻ വേഗം ദിയയുടെ ഒപ്പമെത്തി വേഗത്തിൽ നടക്കാൻ ആരംഭിച്ചതും മനസ്സിൽ ഒരു വെള്ളിടി സമ്മാനിച്ചു കൊണ്ട് അമ്മയുടെ വിളി വന്നു….
ദിയമോളെ….എന്താ….കയറാതെ പോകുന്നത്….ദിയ തിരിഞ്ഞു നോക്കിയപ്പോൾ ആണ് അമ്മയുടെ കൂടെ അഞ്ചുവും നിൽക്കുന്നത് കണ്ടത്…അതോടെ അവൾ കാർത്തുവിന്റെ വീട്ടിലേക്കോടിക്കയറി…
നിൽക്കണോ..പോകണോ..എന്നറിയാതെ പതറി നിന്നപ്പോൾ…..കയറി വാ…മോനെ..നല്ല വെയിലല്ലേ…വെള്ളം എന്തേലും കുടിച്ചിട്ട് പോകാം…
പെട്ടല്ലോ….ദൈവമേ…അന്നത്തെ സംഭവത്തിന് ശേഷം ആദ്യമായാണ് അഞ്ചുവിനെ അഭിമുഖീകരിക്കേണ്ടി വരുന്നത്…ചമ്മലോ..പരിഭ്രമമോ…അവളെ നേരിടാനുള്ള ധൈര്യക്കുറവോ….എന്തൊക്കെയോ വികാരങ്ങൾ എന്നിൽ നിറഞ്ഞു നിന്നു…ഒന്നുറപ്പാണ് എന്റെ മനസ്സ് വളരെ ദുർബലമായിരിക്കുന്നു…..
ദിയ:-അവിടെ നിന്ന് വെയിൽ കൊള്ളാതെ
കയറി വാ ചേട്ടായി… ഒരഞ്ചു മിനിറ്റ് നമുക്കിപ്പോൾ പോകാം അഞ്ചുവിനെ കണ്ടിട്ട് കുറെയായില്ലേ….
അവൾക്കറിയില്ലല്ലോ എന്റെ മനസ്സിൽ നടക്കുന്ന ആത്മസംഘർഷങ്ങൾ….ആ…പെട്ടുപോയി.ഇനി വരുന്നിടത്ത് വച്ച് കാണാം…
ഞാനവരുടെ അടുത്തോട്ട് ചെന്നു….
അകത്തൊട്ടിരിക്കു മോനെ…കാർത്തു പോയി എല്ലാവർക്കും കുടിക്കാൻ എടുത്തിട്ട് വാ മോളെ…അമ്മ പറഞ്ഞത് കേട്ട് സിറ്റൗട്ടിലെ വരിപ്പിൽ ദിയയോടും അഞ്ചുവിനോടും സംസാരിച്ചു കൊണ്ടിരുന്ന കാർത്തു എഴുന്നേറ്റ് അകത്തോട്ട് പോയി.ഞാൻ സിറ്റൗട്ടിലെ കസേരയിൽ ചെന്നിരുന്നു…
മോനെ ഞാൻ പറമ്പിൽ പോയി പശുവിനെയൊന്ന് മാറ്റിക്കെട്ടിയിട്ടു വരാം കേട്ടോ…അമ്മ വീടിന്റെ പിറകിലേക്ക് പോയി.അഞ്ചു എനിക്കഭിമുഖമായും ദിയ പുറം തിരിഞ്ഞുമാണ് വരിപ്പിൽ ഇരുന്നിരുന്നത്…അഞ്ചുവന്നെ ഇടയ്ക്കിടയ്ക്ക് പാളി നോക്കുന്നുണ്ടായിരുന്നു .ഞാൻ നോക്കുമ്പോൾ അവൾ മുഖം തിരിച്ചു ദിയയോട് സംസാരിച്ചു കൊണ്ടിരിക്കും..
കുറെ നേരമായി ഇത് തുടർന്ന്

Leave a Reply

Your email address will not be published. Required fields are marked *