“നീ ഒരുങ്ങിക്കെ സമയമില്ല , ജീൻസ് എടുത്തിട് അല്ലേൽ തണുക്കും, പിങ്ക് ടി ഷർട്ട് ഇട് അത് ഇത്തിരി ടൈറ്റ് ആണ്. ജാക്കറ്റ് കയ്യിൽവച്ചാൽ മതി പുറത്തു ആളെ കണ്ടിട്ട് ഇട്ടാൽ മതി. ആള് എൻറെ പെണ്ണിനെ കണ്ടു മയങ്ങട്ടെ ” കണ്ണിറുക്കി കാണിച്ചുകൊണ്ട് തന്റെ ജാക്കറ്റും ഇട്ടു അവൻ പുറത്തേക്കിറങ്ങാൻ പോയി.
“പോടാ പട്ടി ” എന്ന് അവനെ കള്ള ദേഷ്യത്തോടെ വിളിച്ചു അവൾ ജീൻസും ടി ഷർട്ടും ഇടുന്നതു കണ്ടുകൊണ്ട് അവൻ പുറത്തിറങ്ങി വാതിൽ ചാരി. എന്തായാലും ഇങ്ങനെ ആയി എങ്കിൽ പിന്നെ ആളെ കാണിക്കാൻ ഒന്നൂടെ ഒരുങ്ങാം എന്ന് കരുതി അവൾ ടച്ചപ്പ് നടത്താൻ തിരിഞ്ഞു.
ഈ സമയം ജെയിസൺ ഹരിയെ വിളിച്ചു കാര്യങ്ങൾ ഡീറ്റൈൽ ആയി പറഞ്ഞു. ഹരി ത്രില്ഡ് ആയി.നേരിൽ കാണാൻ പറ്റാത്ത വിഷമം മാത്രേ അവനുള്ളൂ.
” എന്റെ ബ്രോ നിങ്ങൾ ലീവ് എടുത്ത് മൈസൂരിലേക്ക് വാ, അവിടെ ഇതിനുമപ്പുറം നമ്മുക്ക് എന്ജോയ് ചെയ്യാം” ജെയിസൺ ഹരിയോട് പറഞ്ഞു.
” ഒരു രക്ഷയുമില്ല ബ്രോ. ലീവ് പോയിട്ട് രാത്രിയിൽ കിടക്കാൻ പോലും വീട്ടിൽ പോകാൻ പറ്റാത്ത തിരക്കാ, ആറു വിദേശ ഷിപ്പിംഗ് കമ്പനികളുമായി ഞങ്ങടെ കമ്പിനി ഡീൽ ചർച്ച നടത്തുവാണ്. അനങ്ങാൻ പറ്റില്ല. നിങ്ങൾ പൊളിക്ക് അടുത്ത ട്രിപ്പ് ഒരുമിച്ചാകാം ” ഹരി പറഞ്ഞു.
” ബ്രോ നിങ്ങളെന്താണ് മൈസൂർ തിരഞ്ഞെടുത്തത്, ഇങ്ങനൊക്കെ ഉള്ള ട്രിപ്പിന് നല്ലത് ഗോവ ആയിരുന്നില്ലേ ” ഹരി ചോദിച്ചു.
” ഗോവ ആയിരുന്നു ബ്രോ താല്പര്യം,പക്ഷെ അത്രേം ഡ്രൈവ് ചെയ്താൽ നടു പോളിയും പിന്നെ ഒന്നും നടക്കില്ല” ചിരിച്ചുകൊണ്ട് ജെയിസൺ പറഞ്ഞു.
” എന്തിനാ ഡ്രൈവ് , ഫ്ലൈറ്റ് ഇല്ലേ. രണ്ടുമണിക്കൂറിൽ അവിടെത്തില്ലേ, ഇവിടുന്നു നിങ്ങൾ നേരെ കൊച്ചിക്ക് പോ, വണ്ടി അവിടെ പാർക്ക് ചെയ്യ് ,കുറച്ചു ദിവസത്തേക്കുള്ള പാർക്കിംഗ് ആണെന്ന് പറഞ്ഞാൽ ഒരു ദിവസത്തേക്ക് ഇരുനൂറ്റമ്പത് രൂപയെ ഉള്ളു. ഡ്രൈവിങ്ങിന്റെ ക്ഷീണവും ഇല്ല, ഒരു ദിവസം വണ്ടി ഓടിച്ചു നഷ്ടപ്പെടുകയും ഇല്ല .” ഹരി വിശദീകരിച്ചു