“രണ്ടാഴ്ചയ്ക്ക് മുന്‍പാണ് നിന്റെ ഫ്രണ്ട് എന്നും പറഞ്ഞ് മറിയ ചേച്ചി എന്നെ വിളിച്ചത്.” അവളെന്നെ എന്നെ നോക്കാതെ പറഞ്ഞു.
ഓഫീസില്‍ ഞാൻ ഉള്ളപ്പോൾ കമ്പനി ആവശ്യങ്ങള്‍ക്ക് വേണ്ടി മറിയ എന്റെ മൊബൈല്‍ ആണ് ഉപയോഗിക്കാറുള്ളത്. അങ്ങനെ അഞ്ചനയുടെ നമ്പര്‍ മറിയ എന്റെ മൊബൈലില്‍ നിന്നെടുത്ത് എന്നതിൽ സംശയമില്ല.
പക്ഷേ ചേച്ചിയോട് മറിയ എന്തൊക്കെയാ പറഞ്ഞതെന്ന് ഒരു പിടിയുമില്ല.
“മറിയ എന്തിനാ ചേച്ചിയെ വിളിച്ചത്?” സംശയത്തോടെ ഞാൻ ചോദിച്ചു.
“എന്നെ കുറിച്ച് നി മറിയേച്ചിയോട് ഒരുപാട് പറഞ്ഞിട്ടുണ്ട് എന്നും, അതുകൊണ്ട് എന്നെ പരിചയപ്പെടാന്‍ വിളിച്ചെന്നാ പറഞ്ഞത്. അതുകഴിഞ്ഞ് ദിവസവും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് എന്തെങ്കിലും ഒക്കെ സംസാരിക്കാറുമുണ്ട്.” അവൾ തൊട്ടും തൊടാതെയും പറഞ്ഞു.
അതുകേട്ടപ്പൊ എനിക്ക് ശെരിക്കും വിഷമം തോന്നി.
“ഓഹോ..!!” ഞാൻ ദേഷ്യത്തില്‍ പറഞ്ഞു. “കഴിഞ്ഞ ഒരു മാസത്തിനിടെ നിന്നെ ഞാൻ ആയിരം വട്ടമെങ്കിലും വിളിച്ചിട്ടുണ്ടാവും, അപ്പോഴൊക്കെ നി എടുത്തത് പോലുമില്ല. പക്ഷേ ആരാണെന്ന് പോലും അറിയാത്ത മറിയ വിളിച്ചപ്പൊ നി എടുത്തു! അത് പോരാഞ്ഞിട്ട് ദിവസവും അവളെ വിളിച്ച് സംസാരിക്കുകയും ചെയ്യുന്നു, അല്ലേ?” വിഷമവും ദേഷ്യവും അസൂയയും കലര്‍ന്ന സ്വരത്തില്‍ ഞാൻ ചോദിച്ചു.
എന്റെ ശബ്ദം മാറിയതും ചേച്ചി പെട്ടന്ന് എനിക്ക് നേരെ തിരിഞ്ഞു.
“വിക്രം, ഞാൻ.. എടാ.. എന്താ ഞാൻ പറയേണ്ടത്..?” ചേച്ചി ഒന്ന് വിരണ്ടു.
“ഒന്നും പറയേണ്ട, ചേച്ചി.” ഞാൻ നിസ്സാരമായി പറഞ്ഞു. “എന്തായാലും അക്കാര്യം വിട്ടുകള. ഞാൻ കോൾ ചെയ്താൽ നിര്‍ബന്ധമായി നി എടുക്കണം എന്ന നിയമം ഒന്നും ഇല്ലല്ലോ! പിന്നെ എന്റെ കോൾ എന്തിന് എടുത്തില്ല എന്ന് ബോധിപ്പിക്കാൻ ഞാൻ നിന്റെ ഭർത്താവും അല്ലല്ലോ!!” ഒരു വികാരവും ഇല്ലാതെ ഞാൻ പറഞ്ഞു.
“എടാ.. അത്—”
“ആ കാര്യത്തെ വിട്ടുകളയടി ചേച്ചി.” ഇനി ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ എനിക്ക് താല്‍പര്യം ഇല്ലാത്ത മട്ടില്‍ ഞാൻ കടുപ്പിച്ച് പറഞ്ഞു. “പിന്നേ ചേച്ചി തന്നെ മറിയയെ വിളിക്ക്. നമുക്ക് ബീച്ചിൽ പോകാം.” അതും പറഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് വന്നു.