“നമുക്ക് എവിടെയെങ്കിലും കറങ്ങാൻ പോയാലോ?” ചേച്ചിയോട് ഞാൻ ചോദിച്ചതും അവള്‍ ആലോചിക്കും പോലെ നിന്നു.
പ്രഷോബ് ചേട്ടന്റെ കൂടെ ഇവള്‍ പോയില്ല, ഇനി എന്റെ കൂടെ വരുമോ എന്ന് ഞാൻ സംശയിച്ചു.
“ഞാൻ റെഡി.” ചേച്ചി പെട്ടന്ന് ചിരിച്ചുകൊണ്ട് സമ്മതിച്ചു. “പിന്നേ എവിടെ പോകണമെന്ന് വല്ല പ്ലാനും ഉണ്ടോ?” അവൾ ചോദിച്ചു.
“ബീച്ചിൽ പോയാലോ? നമുക്ക് അവിടെ കളിക്കുകയും ചെയ്യാം?” ഉത്സാഹത്തോടെ ഞാൻ പറഞ്ഞു.
“പക്ഷേ നമ്മൾ രണ്ടുപേര്‍ മാത്രം പോയാല്‍ രസമൊന്നും ഉണ്ടാവില്ല.” ചേച്ചി എതിര് പറഞ്ഞു.
ഉടനെ എന്റെ മുഖത്തുണ്ടായ നിരാശ കണ്ടതും മനസ്സ് മാറി അവള്‍ പറഞ്ഞു, “എന്നാപ്പിന്നെ നമുക്ക് മറിയ ചേച്ചിയെ കൂടെ കൂട്ടാം. മൂന്നുപേർ ആകുമ്പോ നല്ലപോലെ എൻജോയ് ചെയ്യാൻ കഴിയും.”
മറിയയുടെ പേരിനെ ചേച്ചി പറഞ്ഞതും ഞാൻ അമ്പരന്നു.
“മറിയയെ എങ്ങനെ ചേച്ചിക്ക് അറിയാം..?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു. “അവളെ ചേച്ചി കണ്ടിട്ട് പോലുമില്ലല്ലോ? കാണുന്നത് പോട്ടെ! അങ്ങനെ ഒരാൾ ഉണ്ടെന്ന് ചേച്ചിക്ക് എങ്ങനെ അറിയാം?”
ഉടനെ നിഗൂഢമായി ചിരിച്ചു കൊണ്ട് എന്റെ കൈയിൽ നിന്ന് കാലി കപ്പിനെ വാങ്ങി. ശേഷം രണ്ട് കപ്പും കഴുകി വച്ചിട്ട് അവള്‍ മിണ്ടാതെ ഹാളിലേക്ക് പോയി. ഞാനും പിന്നാലെ കൂടി.
ചേച്ചി ഹാളില്‍ നിന്നില്ല. നേരെ ബാൽക്കണി യിലേക്കാണ് അവള്‍ പോയത്. അവിടെ നിന്നുകൊണ്ട് പുറത്തേക്കുള്ള കാഴ്ച്ചകളും നോക്കിയവൾ നിന്നു.
പുറത്ത് ചെറി ഉഷ്ണം ഉണ്ടായിരുന്നു. പക്ഷേ കാറ്റുള്ളത് കൊണ്ട് കാര്യമായ ചൂടൊന്നും അനുഭവപ്പെടില്ല.
“എഡി ചേച്ചി..? മറിയയെ നിനക്ക് എങ്ങനെ അറിയാം?” അക്ഷമനായി ഞാൻ ചോദിച്ചു. പക്ഷേ കേള്‍ക്കാത്ത പോലെ അവള്‍ നിന്നു.
അപ്പോൾ ദേഷ്യം കേറി ചന്തിക്കിട്ട് തന്നെ ഒരു നുള്ള് കൊടുത്തു.
“അയ്യോ… എടാ!” ചന്തി തടവി കൊണ്ട് അവളെന്നെ തുറിച്ചുനോക്കി.
“പിന്നേ കാര്യം ചോദിച്ചപ്പോ എന്തിനാ ഇങ്ങനെ അവാര്‍ഡ് സിനിമയിലെ പോലെ അഭിനയിക്കുന്നത്?” ഞാൻ മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചതും അവള്‍ ചിരിച്ചു.