അഞ്ചന ചേച്ചി 5 [Cyril]

Posted by

 

അവസാനമായി ഞാൻ മറിയയെ വിളിച്ചു. ഉടനെ അവള്‍ എന്തൊക്കെയോ പറഞ്ഞ്‌ എന്നെ കളിയാക്കി. ചേച്ചിയും എന്നെയും കുറിച്ച് കുറെ കാര്യങ്ങൾ ഒക്കെ മറിയ ചോദിച്ചു. ഞാനും അവളോട് ചിലതൊക്കെ പറഞ്ഞ ശേഷം കമ്പനിയുമായി ബന്ധപ്പെട്ട് കുറെ നിർദ്ദേശങ്ങൾ കൂടി കൊടുത്തു. പിന്നെ രണ്ട് ദിവസം ഓഫീസിൽ വരില്ല എന്നും പറഞ്ഞിട്ട് കട്ടാക്കി.

 

അതുകഴിഞ്ഞ്‌ അകത്ത് വന്നപ്പോ ചേച്ചി ഹാളിലെ സോഫയിൽ കിടന്നുകൊണ്ട് ടിവി കാണുകയായിരുന്നു.

 

ഞാൻ റൂമിലേക്ക് പോകുന്നത് കണ്ടിട്ട് ചേച്ചിയുടെ മുഖം വാടുന്നത് കണ്ടു.

 

എന്റെ റൂമിൽ ചെന്ന് ലാപ്ടോപ്പ് തുറന്ന് കുറെ മെയിൽ അയച്ചു. പിന്നെ മറ്റ് കുറെ കമ്പനി കാര്യങ്ങൾ മറിയയ്ക്ക് അയച്ചു കൊടുത്ത ശേഷം ഞാൻ പിന്നെയും ഹാളിലേക്ക് തന്നെ പോയി.

 

എന്നെ കണ്ടതും ചേച്ചി പുഞ്ചിരിച്ചു. ഞാനും ചിരിച്ചിട്ട് അവിടെ കിടന്ന കസേരയില്‍ ഇരുന്നതും ചേച്ചി എന്നെ വിളിച്ചു.

 

“എന്നോട് നിനക്ക് ദേഷ്യമാണോ, വിക്രം.” അത് ചോദിച്ചപ്പൊ ചേച്ചിയുടെ ശബ്ദം ഇടറിയിരുന്നു.

 

“ഇല്ല ചേച്ചി. നേരത്തെ ഉണ്ടായിരുന്ന ദേഷ്യം എല്ലാം എപ്പോഴേ മാറി.”

 

“എന്ന എന്റെ അടുത്ത് വന്ന് കിടക്കാമോ?” അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.

 

പക്ഷേ ഞാൻ മടിച്ചു മടിച്ച് ചേച്ചിയെ നോക്കി.

 

ചേച്ചിയുടെ അടുത്ത് കിടന്നാൽ എന്നെയും മറന്ന് ഞാൻ എന്തെങ്കിലും ചേച്ചിയെ ചെയ്യും. പിന്നെ അതിന്‍റെ പേരില്‍ ഇനിയും വഴക്ക് കൂടേണ്ടി വരും. എല്ലാം അറിഞ്ഞുവെച്ചു കൊണ്ട്‌ ഞാൻ എന്തിന് വെറുതെ…?

 

“വേണ്ട ചേച്ചി… എനിക്ക് എന്നെ തന്നെ വിശ്വാസമില്ല. എനിക്കിനി ചേച്ചിയോട് വഴക്ക് കൂടാനുള്ള കരുത്തില്ല. ചേച്ചിയുടെ കൈയിൽ നിന്ന് അടിയും നുള്ളും വാങ്ങാനുള്ള ശേഷിയും എനിക്കില്ല. ഇപ്പൊ തന്നെ ധാരാളമായി ഞാൻ ചേച്ചിയെ കഷ്ടപ്പെടുത്തി കഴിഞ്ഞിരിക്കുന്നു… ഇനി എനിക്ക് ഒന്നിനും വയ്യ. ഞാൻ വെറുതെ ഇവിടെ തന്നെ ഇരുന്നോളാം.”

 

എന്റെ വാക്കുകള്‍ കേട്ട് ചേച്ചിയുടെ കണ്ണ് രണ്ടും പെട്ടന്ന് നിറഞ്ഞു പോയി. ചേച്ചി വേഗം അതിനെ തുടച്ചിട്ട് ടിവിയിൽ നോക്കി. ഞാനും ടിവിയിൽ നോക്കിയെങ്കിലും എന്റെ ചിന്തകൾ മറ്റെവിടെയോ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *