സ്നേഹവും വാത്സല്യവും പുഞ്ചിരിയും ഒക്കെ ചേച്ചിയുടെ മുഖത്ത് ഉണ്ടായിരുന്നു.
“എന്ത് ഉറക്കമാ ഇത്?” ചേച്ചി ചോദിച്ചു.”
ഉടനെ അടുത്ത് ഉണ്ടായിരുന്ന എന്റെ ഫോണിനെ ഞാൻ തപ്പി നോക്കി. പക്ഷെ കിട്ടാതെ വന്നപ്പോ ചേച്ചിയോട് ഞാൻ സമയം ചോദിച്ചു?”
ഉടനെ ചേച്ചി പോയി മേശയിൽ നിന്ന് എന്റെ മൊബൈൽ എടുത്തു നോക്കീട്ട് പറഞ്ഞു, “ആറ് മണിയായി.”
ഞാൻ മുഖം ചുളിച്ചതും ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു, “രാവിലെ അല്ല വിക്രം, ഇത് വൈകുന്നേരം ആണ്.”
ഞാൻ മെല്ലെ എഴുനേറ്റ് ബെഡ്ഡിൽ ഇരുന്നിട്ട് എന്റെ കണ്ണിനെ തിരുമ്മി.
“പിന്നേ നിന്റെ ഫോണിൽ കുറെ കോൾസ് വന്നിരുന്നു. കൂട്ടത്തിൽ മറിയയുടെയും ഉണ്ടായിരുന്നു. ഞാൻ മറിയയുടെ മാത്രം എടുത്തിട്ട് നിനക്ക് സുഖമില്ലെന്ന് പറഞ്ഞു.” ചേച്ചി മടിച്ചു മടിച്ചാണ് പറഞ്ഞത്.
“അത് സാരമില്ല ചേച്ചി. ഞാൻ മറിയയെ പിന്നേ വിളിച്ചോളാം.” ഞാൻ പറഞ്ഞു. “പിന്നെ ചേച്ചി എന്തെങ്കിലും കഴിച്ചോ?” അല്‍പ്പം കുറ്റബോധത്തോടെ ഞാൻ ചോദിച്ചത്.
ഇല്ലെന്ന് അവൾ തലയാട്ടി.
“സോറി ചേച്ചി.”
“അതൊന്നും സാരമില്ലട..” ചേച്ചി പുഞ്ചിരിച്ചു.
“എന്റെ ഫ്ലാറ്റിലേക്ക് ചേച്ചി വന്നത്തിനു ശേഷം ചേച്ചിയെ ഞാൻ പല നേരത്തും പട്ടിണിക്കാണ് ഇട്ടിട്ടുള്ളത്. എത്ര മോശപ്പെട്ട ആതിഥേയന്‍ ആണു ഞാൻ.” ഞാൻ സ്വയം കുറ്റപ്പെടുത്തി.
എന്നിട്ട് എഴുനേറ്റ് ടവലും എടുത്തുകൊണ്ട് ബാത്റൂമിൽ കേറി.
പക്ഷേ കുളിക്കാന്‍ മൂഡ് ഇല്ലായിരുന്നു. രാത്രി കിടക്കും മുമ്പ് കളിക്കുമെന്ന് njany തീരുമാനിച്ചു.
അതുകൊണ്ട് പല്ലും തേച്ച് മുഖവും കഴുകി ഞാൻ പുറത്തു ഹാളില്‍ വന്നപ്പോ ചേച്ചി ഫുഡ് ഒക്കെ മേശപ്പുറത്ത് നിരത്തുന്നതാണ് കണ്ടത്.
അതിനെ കണ്ടപാടെ എനിക്ക് വിശക്കാൻ തുടങ്ങി. എന്നെ കണ്ടതും ചേച്ചി അങ്ങോട്ടേക്ക് വിളിച്ചു. ചോറും ബീഫ് ഫ്രൈയും രസവും ഞങ്ങൾ കഴിച്ചു.
ശേഷം എന്റെ മൊബൈലും എടുത്തുകൊണ്ട് ഞാൻ ബാൽക്കണിയിൽ പോയിരുന്നു.
അവിടെ ഇരുന്നുകൊണ്ട് എനിക്ക് വന്ന കോൾ ഒക്കെ ചെക്ക് ചെയ്ത ശേഷം ആവശ്യമുള്ളവരെ വിളിച്ച് കാര്യങ്ങളെ എല്ലാം സെറ്റാക്കി.