“ശരി ചേച്ചി, എന്റെ മനസ്സിൽ ഉള്ളതൊക്കെ ഞാൻ പറയാം. പക്ഷേ അതിനു മുമ്പ് ഒരു കോഫി കുടിക്കണം എന്നുണ്ട്. എന്നിട്ട് ഹാളില്‍ ഇരുന്ന് സംസാരിക്കാം.”
കുറെ നേരം ചേച്ചി എന്റെ കണ്ണില്‍ നോക്കി കിടന്നു. അതിനുശേഷം ചേച്ചി ഒന്ന് തലയാട്ടി.
“എനിക്കും കോഫീ വേണം.” എന്നും പറഞ്ഞ് എന്റെ മുകളില്‍ നിന്നും ചേച്ചി എഴുന്നേറ്റു മാറി.
ഞാൻ മൊബൈലില്‍ സമയം നോക്കിയപ്പോ വെളുപ്പിന് നാല് മണി എന്ന് കണ്ടു. ശനിയും ഞായറും എത്ര പെട്ടന്നാണ് കഴിഞ്ഞു പോയത്? പക്ഷേ അതിൽ പകുതി നേരവും ഞാൻ ചേച്ചിയോട് പിണങ്ങിയും, പിന്നെ ഉറങ്ങിയും ആണ് തീര്‍ത്തത്.
“നി ഹാളില്‍ ഇരിക്ക്, ഞാൻ കോഫീ തയ്യാറാക്കി കൊണ്ട് വരാം.” ചേച്ചി പറഞ്ഞിട്ട് പോയി.
ഞാനും ഹാളില്‍ പോയി രണ്ട് കുഷൻ ചെയർ എടുത്ത് എതിരെതിരെ ഇട്ടിട്ട് ഒന്നില്‍ ഇരുപ്പുറപ്പിച്ചു.
കുറച്ച് കഴിഞ്ഞ് ചേച്ചി കോഫീയുമായി വന്നു. ഒരു കപ്പ് എനിക്ക് തന്നിട്ട് ചേച്ചിക്ക് വേണ്ടി ഇട്ടിരുന്ന കസേരയേ മുഖം ചുളിപ്പോടെ നോക്കി.
എന്നില്‍ നിന്ന് കുറച്ചധികം ഗ്യാപ് വിട്ട് കിടന്ന ആ കസേരയെ ചേച്ചി വലിച്ച് അടുപ്പിച്ചിട്ടിട്ട് എന്നെ അഭിമുഖീകരിച്ചിരുന്നു.
ചേച്ചി അങ്ങനെ ഇരുന്നപ്പൊ ഞങ്ങളുടെ കാല്‍ മുട്ടകള്‍ പരസ്പരം തൊട്ടാണ് ഇരുന്നത്. ആ ഇരുപ്പ് എനിക്ക് ശെരിക്കും ഇഷ്ട്ടപ്പെട്ടു.
ഒന്നും മിണ്ടാതെ ചേച്ചി എന്നെ തന്നെ നോക്കി കൊണ്ട് കോഫീ കുടിച്ചു.
പക്ഷേ ഞാനാണ് ആദ്യം കോഫീ ചോദിച്ചത് എങ്കിലും, എന്റെ മനസ്സിൽ ഭയവും വിഷമവും സംഘർഷവും എല്ലാം വര്‍ധിച്ചുകൊണ്ടേ ഇരുന്നത് കൊണ്ട് എനിക്ക് കോഫീ കുടിക്കാന്‍ പോലും തോന്നിയില്ല.
അവസാനം കോഫീ കുടിക്കാതെ തന്നെ എന്റെ കപ്പിനെ തറയില്‍ ഒരു വശത്തേക്ക് മാറ്റിവച്ചപ്പൊ ചേച്ചിയുടെ മുഖം വലിഞ്ഞു മുറുകി. പക്ഷേ അവൾ ഒന്നുംതന്നെ പറഞ്ഞില്ല.
“ചേച്ചി പറഞ്ഞത് കുറെയൊക്കെ ശരിയാണ്.” ഞാൻ സമ്മതിച്ചു കൊടുത്തു. “പക്ഷേ ഞാൻ എപ്പോഴോ മറികടന്നു കഴിഞ്ഞ എന്റെ ആദ്യഘട്ടത്തിന്‍റെ കാഴ്ചപ്പാടിലൂടെയാണ് നീയെന്നെ വിലയിരുത്തി വിധിച്ചത്.” ഞാൻ മന്ദഗതിയിൽ പറഞ്ഞു തുടങ്ങി.