എന്റെ ചേതോവികാരം മനസ്സിലാവാതെ അവൾ തുടർന്നു,
“വിവാഹം കഴിഞ്ഞ പെണ്ണാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ എന്നോട് ഇഷ്ട്ടമാണൊന്ന് പറയുമ്പോ, കാര്യങ്ങൾ ഒക്കെ ഊഹിച്ചെടുക്കാൻ എനിക്ക് കഴിയും, വിക്രം.” അവള്‍ മുഖം കറുപ്പിച്ചു കൊണ്ട് തുടർന്നു, “അല്ലാതെ പിന്നെ വേറെ എന്ത് ഉദ്ദേശത്തിലാണ് കല്യാണം കഴിഞ്ഞ എന്നോട് ഇഷ്ട്ടം ആണെന്നൊക്കെ നിനക്ക് പറയാൻ തോന്നുക? തീർച്ചയായും ശരീരം മാത്രം മോഹിച്ചാണ് ഈ ഇഷ്ട്ടം ഒക്കെ നി കാണിക്കുന്നത്.” ചേച്ചി ഗൗരവത്തോടെ പറഞ്ഞിട്ട് എന്റെ കണ്ണില്‍ തറപ്പിച്ചു നോക്കി.
അപ്പോഴും എനിക്കൊന്നും പറയാൻ തോന്നിയില്ല. കഴിഞ്ഞില്ല എന്നതാണ് സത്യം.
“എന്റെ പ്രശ്‌നങ്ങളും നിസ്സഹായാവസ്ഥയും മനസ്സിലാക്കി നി എന്നെ മുതലെടുക്കുകയല്ലേ ചെയ്യുന്നത്?” ചേച്ചി വേദനയോടെ ചോദിച്ചു.
ആ കുറ്റപ്പെടുത്താന്‍ കേട്ട് എനിക്ക് വല്ലാത്ത സങ്കടം തോന്നി.
“എന്റെ മനസ്സിനെ അല്ല, എന്റെ ശരീരത്തെ ആണ് നി സ്നേഹിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും. എന്റെ ശരീരത്തെ ഒരിക്കല്‍ എങ്കിലും നിനക്ക് പൂര്‍ണമായി അനുഭവിക്കാന്‍ കിട്ടി കഴിഞ്ഞാൽ എന്നോടുള്ള നിന്റെ ഈ സ്നേഹമൊക്കെ അസ്തമിച്ചും പോകും എന്നും എനിക്കറിയാം.” സങ്കടത്തോടെ പറഞ്ഞിട്ട് ചേച്ചി കരയാന്‍ തുടങ്ങി.
ഞാൻ ചേച്ചിയെ മുതലെടുക്കുകയാണോ ചെയ്യുന്നത്? വേദനയോടെ ഞാൻ സ്വയം ചോദിച്ചു.
അതല്ല സത്യമെന്ന് എനിക്കറിയാം. പക്ഷേ ചേച്ചിയോട് പറഞ്ഞാലും ചേച്ചി വിശ്വസിക്കാനും പോണില്ല എന്നും അറിയാം. അതുകൊണ്ട് വെറുതെ തര്‍ക്കിച്ച് എന്റെ കുടിവെള്ളം എന്തിന് ഞാൻ വറ്റിക്കണം?
കുറച്ച് നേരം കഴിഞ്ഞ് ചേച്ചി കരച്ചില്‍ നിർത്തി.
“സത്യം പറയടാ, നിനക്ക് എന്നോടുള്ളത് വെറും ശാരീരിക സ്നേഹം അല്ലേ?” തല പൊക്കി എന്റെ കണ്ണില്‍ നോക്കിക്കൊണ്ട് ചേച്ചി ചോദിച്ചു.
“ഞാൻ സത്യം പറഞ്ഞാലും നി എന്നെ വിശ്വസിക്കില്ല. അതുകൊണ്ട് എനിക്കൊന്നും പറയാനില്ല.”
“ഞാൻ വിശ്വസിക്കുന്നതും ഇല്ലാത്തതും പിന്നീടുള്ള കാര്യമാണ്, വിക്രം. പക്ഷേ നിന്റെ മനസ്സിൽ ശെരിക്കും എന്താണെന്ന് എനിക്ക് കേൾക്കണം. നിന്റെ മനസ്സിലുള്ള സത്യങ്ങളെ മാത്രം എനിക്ക് കേൾക്കണം.” ചേച്ചി ദൃഢമായി പറഞ്ഞു.