ഇനിയും ആ രണ്ട് ശബ്ദവും തുടര്‍ന്നാല്‍ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. അതുകൊണ്ട് നിവർത്തിയില്ലാതെ ചേച്ചിയുടെ കോൾ കട്ട് ചെയ്തിട്ട് ഞാൻ പോയി വാതില്‍ തുറന്നു.
ചേച്ചി തറയില്‍ മുട്ടുകുത്തി ഇരുന്ന് കരഞ്ഞു കൊണ്ടാണ് കൈ മുറുകി പിടിച്ച് എന്റെ കതകിൽ മുട്ടി കൊണ്ടിരുന്നത്.
ഞാൻ വാതില്‍ തുറന്നതും അവൾ വേഗം എഴുന്നേറ്റു. എന്നിട്ട് ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് ആര്‍ത്ത് കരഞ്ഞു.
ഇടയ്ക്ക് ചേച്ചിക്ക് ശ്വാസം പോലും വിടാൻ പറ്റാതെ ചേച്ചി താഴെ വീണ് പിടഞ്ഞതും ഞാൻ ശെരിക്കും പേടിച്ചുപോയി.
“ചേച്ചി…! ശ്വാസം വിട് ചേച്ചി?” പേടിച്ച് വിരണ്ടു പോയ ഞാൻ ചേച്ചിയുടെ നെഞ്ചില്‍ അല്‍പ്പം ശക്തിയോടെ മൂന്ന് നാല് വട്ടം ഇടിച്ചതും ചേച്ചിയുടെ ശ്വാസം തിരിച്ചു കിട്ടി.
ചേച്ചി ഉടനെ ശ്വാസം ആഞ്ഞെടുത്തു. എന്നിട്ട് നിര്‍ത്താതെ ചുമയ്ക്കാൻ തുടങ്ങി.
ഞാൻ വേഗം ചേച്ചിയെ തറയില്‍ നിന്ന് കോരി എടുത്ത് എന്റെ ബെഡ്ഡിൽ കൊണ്ട് കിടത്തി. എന്നിട്ട് വേഗം ചെന്ന് വെള്ളം എടുത്തുകൊണ്ട് വന്ന് ചുമ തീരുന്നത് വരെ കാത്തിരുന്നിട്ട്, ചുമ മാറിയതും വെള്ളം കൊടുത്തു.
കുറേശെയായി അവൾ അത്രയും കുടിച്ചിട്ട് പിന്നെയും ഏങ്ങി കരയാന്‍ തുടങ്ങി.
ഗ്ലാസ്സ് വാങ്ങി മേശപ്പുറത്ത് വച്ചിട്ട് ഞാൻ വേഗം ചേച്ചിക്കടുത്ത് കിടന്നുകൊണ്ട് അവളെ എന്നോട് ചേർത്തു പിടിച്ചു.
ഉടനെ അവളും എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു.
ഒരുപാട് നേരം അവളെയും ചേര്‍ത്തു പിടിച്ചു കൊണ്ട് ചെരിഞ്ഞ് കിടന്ന കാരണത്താൽ എന്റെ കൈ വേദനിക്കാൻ തുടങ്ങിയിരുന്നു.
ചേച്ചി അപ്പോഴും കരഞ്ഞുകൊണ്ട് തന്നെയാണ് കിടന്നത്.
അവസാനം എന്റെ കൈയിലെ രക്തം ഓട്ടം കുറഞ്ഞ് മരവിച്ച പോലെ ആയതും ഞാൻ ചേച്ചിയെ ചേർത്തു പിടിച്ചുകൊണ്ട് മലര്‍ന്നു. ഉടനെ ചേച്ചിയും എന്റെ മുകളില്‍ നല്ലപോലെ കിടന്നു. ഒരു തലയിണ വലിച്ച് എന്റെ തലയ്ക്കടിയിലാക്കി വച്ചതും എനിക്ക് സുഖപ്രദമായി കിടക്കാനും കഴിഞ്ഞു.
ചേച്ചിയും എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കൊണ്ട് എന്റെ കഴുത്തില്‍ മുഖം ചേര്‍ത്ത് കരഞ്ഞു കൊണ്ടിരുന്നു.