“ഒരു പെണ്ണ് ഇങ്ങനെ ചേര്‍ന്ന് കിടന്നാൽ, എന്റെ കണ്‍ട്രോള്‍ തെറ്റുമെന്ന് അറിയില്ലേ?”
“ഒരു പെണ്ണ് വെറുതെ ചേര്‍ന്ന് കിടന്നാൽ അവളെ കേറി പിടിക്കണം എന്നാണോ നിന്റെ അമ്മ നിന്നെ പഠിപ്പിച്ചത്? വേറെ ഒരുത്തന്‍റെ ഭാര്യയെ സ്നേഹിക്കണം എന്നാണോ നി പഠിച്ചിട്ടുള്ളത്? കണ്ടവന്റെ ഭാര്യയെ സ്നേഹിച്ച് സ്നേഹിച്ച് അവളെ ഭ്രാന്തിയാക്കി അവള്‍ക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയില്‍ എത്തിക്കാൻ ആണോ നി പഠിച്ചത്? നിന്റെയടുത്ത് കിടക്കുന്ന എല്ലാ പെണ്ണുങ്ങളേയും നി നശിപ്പിക്കുമോ?” അവൾ കഠിന കോപത്തോടെയാണ് ചോദിച്ചത്.
അതുകേട്ട് എനിക്ക് ശെരിക്കും ദേഷ്യവും സങ്കടവും വന്നു. പക്ഷേ ഒരേ സമയത്ത് രണ്ടുപേരും ദേഷ്യപ്പെട്ടാൽ കാര്യം വഷളാകുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ വളരെ കഷ്ടപ്പെട്ട് എന്റെ നാവിനെ അടക്കി.
എന്നിട്ട് ചേച്ചിയുടെ തലയ്ക്ക് അടിയില്‍ നിന്ന് എന്റെ കൈയിനെ വലിച്ചെടുത്തു. ശേഷം കോപത്തോടെ സോഫയിൽ നിന്ന് ഞാൻ ചാടി എഴുനേറ്റതും… ചേച്ചിയും വേഗം എണീറ്റ് എന്നോട് ക്ഷമ ചോദിച്ചു.
എന്നിട്ട് വേറെയും എന്തോ എന്നോട് പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ എന്റെ ഹൃദയം ഇടിച്ചു പൊളിക്കുന്ന ശബ്ദം മാത്രമാണ് എന്റെ ചെവിയില്‍ കേട്ടത്.
എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നത് കൊണ്ട് എനിക്ക് ഒന്നും തന്നെ ശെരിക്കും കാണാന്‍ കഴിഞ്ഞില്ല. ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാത്തത് കൊണ്ട് എനിക്കൊന്നും ചിന്തിക്കാനും കഴിഞ്ഞില്ല.
ഞാൻ എന്റെ ഫ്ലാറ്റ് തറയേ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുന്നത് പോലെ ചവിട്ടി അരച്ച് കൊണ്ട് എന്റെ റൂമിലേക്ക് പാഞ്ഞു പോയി.
എന്റെ റൂമിൽ കേറിയതും എന്റെ റൂം കതവിനെ ഞാൻ പൂട്ടി. എന്നിട്ട് എന്റെ ബെഡ്ഡിൽ ഞാൻ മുഖം പൂഴ്ത്തി കിടന്നിട്ട്, എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി അലറിക്കരഞ്ഞു.
അവസാനം ക്ഷീണിച്ച് അവശനായി ഞാൻ ഉറങ്ങിപ്പോയി.
******************
എന്റെ മൊബൈൽ റിംഗ് ആവുന്ന ശബ്ദവും വാതിലിൽ ശക്തമായി മുട്ടുന്ന ശബ്ദവും കേട്ടുകൊണ്ടേ ഇരുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്റെ ഫോൺ നിർത്തി നിർത്തി അടിച്ചു കൊണ്ടേയിരുന്നു. അതുപോലെ കതകിലെ മുട്ടലും.