അഞ്ചന ചേച്ചി 5 [Cyril]

Posted by

 

വേദനയെടുത്ത് ഞാൻ ശെരിക്കും കരഞ്ഞു പോയി. എന്റെ കണ്ണില്‍ നിന്ന് വെള്ളവും ചാടി. പക്ഷേ ചേച്ചിയുടെ ദേഷ്യം തീര്‍ന്നില്ല. അടുത്ത കവിളും പിടിച്ചു നുള്ളി വലിച്ചു.

 

“നിന്നോട് ഞാൻ പറഞ്ഞതല്ലേ, ഇനി ഇങ്ങനെ ഒന്നും വേണ്ട എന്ന്. പിന്നെ എന്തിനാ നീ അങ്ങനെ ചെയ്തത്?” ചേച്ചി രോഷം പൂണ്ട് അലറി.

 

ചേച്ചിയുടെ ആ ഭാവമാറ്റം എന്നെ ശെരിക്കും ഭയപ്പെടുത്തി. കൂടാതെ വേദന കാരണം എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒലിച്ചിറങ്ങി. ചേച്ചി അപ്പോഴും വിടില്ല. ഒരു നിവര്‍ത്തിയും ഇല്ലാതെ വന്നപ്പോ, ചേച്ചിയുടെ രണ്ട് കൈയും പിടിച്ചു കൊണ്ട്‌ എന്റെ കണ്ണുകളെ ഇറുക്കിയടച്ചു കൊണ്ട്‌ ഞാൻ അനങ്ങാതെ നിന്നു.

 

അവസാനം, പിച്ചി തിരുമ്മി കൊണ്ടിരുന്ന എന്റെ രണ്ട് കവിളും വിട്ടിട്ട് ചേച്ചി സോഫയിൽ പോയിരുന്നു.

 

ഞാൻ വേഗം എന്റെ റൂമിലേ ബാത്റൂമിൽ ഉണ്ടായിരുന്ന കണ്ണാടിക്ക് മുന്നില്‍ പോയി നിന്നു.

 

രണ്ട് കവിളും തക്കാളി പോലെ ചുവന്ന് പോയിരുന്നു. അവിടെ തൊട്ടപോ നല്ല വേദനയും എടുത്തു.

 

“നിനക്ക് എന്തിന്‍റെ കേടായിരുന്നടാ പൊട്ടാ?” കണ്ണാടിയെ നോക്കി ഞാൻ ദേഷ്യത്തില്‍ ചോദിച്ചു.

 

എന്തായാലും തെറ്റ് ചെയ്തതിന് ശിക്ഷയും കയ്യോടെ കിട്ടി. ഇനി പോയി മാന്യമായി മിണ്ടാതിരുന്നു കഴിക്കാം. എനിക്ക് പട്ടിണി ഒന്നും കിടക്കാന്‍ വയ്യാ.

 

ഞാൻ വേഗം എന്റെ മുഖം കഴുകി. അപ്പോഴും കവിളിന് വേദന ഉണ്ടായിരുന്നു, പക്ഷേ നല്ലതുപോലെ ഒന്ന് മസാജ് ചെയ്തതും വേദന കുറഞ്ഞു.

 

ഞാൻ നേരെ ഹാളിലേക്ക് വന്നു. ചേച്ചി തലയ്ക്ക് കൈയും കൊടുത്ത് സോഫയിൽ ഇരിക്കുന്നത് കണ്ടു.

 

“ചേച്ചി വാ, നമുക്ക് കഴിക്കാം.” ഞാൻ ചേച്ചിയോട് പറഞ്ഞതും ചേച്ചി ആശ്ചര്യത്തോടെ തല പൊക്കി എന്നെ നോക്കി.

 

“പട്ടിണി കിടക്കാന്‍ അല്ല കിച്ചനിൽ ആ ഫുഡ് ഒക്കെ ഞാൻ ഉണ്ടാക്കി വച്ചത്‌, മര്യാദയ്ക്ക് വന്ന് ചേച്ചിയും കഴിച്ചേ.”

അതും പറഞ്ഞ്‌ ഞാൻ അടുക്കളയിലേക്ക് പോയി.

 

ഭാഗ്യത്തിന്‌ ചേച്ചിയും പിന്നാലെ വന്നു.

Leave a Reply

Your email address will not be published. Required fields are marked *