അഞ്ചന ചേച്ചി 5 [Cyril]

Posted by

 

എന്റെ ഉറക്കം പാടെ മാറിയിരുന്നു. മൊബൈലില്‍ സമയം നോക്കിയപ്പോ വെളുപ്പിന് രണ്ടര ആയിരുന്നു. ഞാൻ ഞെട്ടി പോയി.

 

ഏകദേശം പത്ത് മണിക്കൂറോളം ഞാൻ ഇറങ്ങിയിരിക്കുന്നു. രാത്രിയോ മറ്റോ ചേച്ചി എന്നെ എണീപ്പിക്കാൻ വന്നത് പോലത്തെ ഒരു നേരിയ ഓര്‍മ പോലെ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ശെരിക്കും ഓര്‍ത്തെടുക്കാൻ കഴിഞ്ഞില്ല.

 

ചിലപ്പോൾ ഞാൻ സ്വപ്നം കണ്ടതാവും.

തലയാട്ടി കൊണ്ട്‌ ഞാൻ ബാത്റൂമിൽ പോയിട്ട് വന്നു.

 

പക്ഷേ ഇനി ഉറങ്ങാന്‍ കഴിയില്ല എന്ന് തോന്നിയതും ഞാൻ ചെന്ന് പല്ലും തേച്ച് മുഖവും കഴുകി വന്നു.

 

നല്ല വിശപ്പെടുത്തു.

 

ഞാൻ അദ്യം ചേച്ചിയുടെ റൂമിൽ പോയി നോക്കി. റൂം തുറന്നു തന്നെ കിടന്നു. ചേച്ചി കഴുത്ത് വരെ മൂടി പുതച്ച് ഉറങ്ങുന്നത് കണ്ടിട്ട് തിരികെ പോകാൻ തിരിഞ്ഞ സമയത്താണ് ചേച്ചിയുടെ ചെവിയില്‍ ഇയർഫോൺ ഇരിക്കുന്നത് കണ്ടത്.

 

മൊബൈലില്‍ പാട്ട് വല്ലതും ഇട്ടിട്ടാണോ ചേച്ചി ഉറങ്ങി പോയത്?

 

വെറുതെ അതൊന്ന് നോക്കാന്‍ കരുതി ഞാൻ റൂമിൽ കേറി ചേച്ചിക്കടുത്തു പോയി നോക്കിയതും, എന്റെ കണ്ണുകൾ ആശ്ചര്യവും സന്തോഷവും കൊണ്ട്‌ വിടര്‍ന്നു പോയി.

 

ചേച്ചിയുടെ പുതപ്പിന് പുറത്ത്‌, തലയിണക്ക് മുകളില്‍ ചേച്ചിയുടെ മൊബൈല്‍ ഉണ്ടായിരുന്നു. അതിൽ ഒരു വീഡിയോ റീ പ്ലേ ആയി കൊണ്ടേയിരുന്നു.

 

ചെറിയ കുഞ്ഞിനെ പോലെ ചേച്ചിയുടെ കൈയിനെ എന്റെ രണ്ട് കൈ കൊണ്ടും പിടിച്ച് അവൾടെ തള്ളവിരലിനെ ഞാൻ നുണഞ്ഞു കൊണ്ടിരുന്ന വീഡിയോ ആയിരുന്നു.

 

“അയ്യേ..!!”

അത് കണ്ട് എനിക്ക് വല്ലാത്ത ചമ്മലുണ്ടായി. ഞാൻ കിച്ചണിലേക്ക് വേഗം നടന്നു.

 

അതിനെ ആലോചിച്ച് എനിക്ക് തന്നെ നാണം വന്നു. പക്ഷേ കഴിഞ്ഞ രാത്രി ഞാൻ അങ്ങനെയൊക്കെ ചെയ്തത് എനിക്ക് ഓര്‍ത്തെടുക്കാൻ പോലും കഴിഞ്ഞില്ല.

 

എപ്പോഴെങ്കിലും അതിനെ കാണിച്ച് എന്നെ കളിയാക്കാൻ ആയിരിക്കും ആ വീഡിയോ പിടിച്ചത്.

 

ഒരു സ്ട്രോങ്ങ് കോഫീ തയ്യാറാക്കി എടുത്തുകൊണ്ട് ഞാൻ ഹാളിലേ സോഫയിൽ വന്നിരുന്നു.

 

മൂന്ന്‌ മണി ആയതേയുള്ളൂ. ഇനി പുലരും വരെ എങ്ങനെയെങ്കിലും സമയം തള്ളി നീക്കണം.

Leave a Reply

Your email address will not be published. Required fields are marked *