അഞ്ചന ചേച്ചി 5 [Cyril]

Posted by

 

അങ്ങനെ ആ പരിസരത്ത് ഉണ്ടായിരുന്ന ഒരു ഹോട്ടലിൽ ഞാൻ അവരെ കൊണ്ടുപോയി. കാഴ്ചയ്ക്ക് ബിരിയാണി പോലെ ഇരിക്കുന്ന, ചിക്കൻ കബ്സ, പിന്നെ ഫ്രൂട്ട് സലാഡ്, ഐസ്ക്രീം, സോഫ്റ്റ് ഡ്രിങ്കസ് എന്ന് പലതും വാങ്ങി കഴിച്ചിട്ട് ഞങ്ങൾ ഇറങ്ങി.

 

“മറിയേച്ചിയും ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോര്, നാളയും അവധി അല്ലേ. ഇന്നും നാളെയും നമുക്ക് ഒരുമിച്ച് ടൈം സ്പെൺഡ് ചെയ്യാം.” അഞ്ചന മറിയയെ ക്ഷണിച്ചു.

 

“അയ്യോ, സോറി അഞ്ചന. ഇന്ന്‌ വൈകിട്ട് ഒരു കൂട്ടുകാരിയുടെ വീട്ടില്‍ വിവാഹ വാര്‍ഷികത്തിന്റെ പാര്‍ട്ടി ഉണ്ട്. പോകാതിരിക്കാന്‍ കഴിയില്ല.” കാരണം പറഞ്ഞ് ചേച്ചിയുടെ ക്ഷണത്തെ മറിയ നിരസിച്ചു.

 

അങ്ങനെ മറിയയും ചേച്ചിയും പിന്നെയും ബാക് സീറ്റില്‍ കേറി. മറിയയെ അവളുടെ വീട്ടില്‍ കൊണ്ട്‌ വിട്ട ശേഷം ചേച്ചി മുന്നില്‍ വന്നിരുന്നതും, എന്റെ വണ്ടി ഫ്ലാറ്റിലേക്ക് നീങ്ങി.

 

പോകുന്ന വഴിക്ക് വച്ച് ചേച്ചി ഒന്നും സംസാരിച്ചില്ലെങ്കിലും ആ മുഖത്ത് സന്തോഷവും ചുണ്ടില്‍ പുഞ്ചിരിയും നിറഞ്ഞു നിന്നിരുന്നു.

 

പക്ഷേ ഇടക്ക് ചേച്ചിയുടെ മുഖത്ത് കോപം പ്രത്യക്ഷപ്പെടുകയും ദേഷ്യത്തില്‍ എന്നെ ശകാരികാൻ എന്നപോലെ വായും തുറന്നതാണ്, പക്ഷേ ചേച്ചിയുടെ മനസ്സ് ചേച്ചിയെ പെട്ടന്ന് തടഞ്ഞത് പോലെ ചേച്ചി മുഖം വെട്ടിച്ച് മുന്നില്‍ നോക്കിയിരുന്നു.

 

ചേച്ചിയുടെ പെട്ടന്നുള്ള ഈ മാറ്റം എന്റെ ചിന്തയെ കുഴച്ചു. ഞാനിപ്പോ എന്ത് തെറ്റ് ചെയ്തിട്ടാണ് ചേച്ചി ഇങ്ങനെ ദേഷ്യത്തില്‍ ഇരിക്കുന്നത്.

 

ചിലപ്പോ വെള്ളത്തില്‍ വച്ച് അവളെ ഞാൻ അങ്ങനെയൊക്കെ ചെയ്തത് കൊണ്ടാവും.

 

“ചേച്ചി..?” ഞാൻ വിളിച്ചതും അവളെന്നെ കലിയിളകി നോക്കി എന്തോ പറയാൻ വന്നിട്ട് പെട്ടന്ന് നിർത്തി. എന്നിട്ട് പിന്നെയും നേരെ നോക്കി ഇരുന്നു.

 

ഞങ്ങളുടെ ബിൽഡിംഗ് പാർക്കിംഗിൽ വണ്ടി കൊണ്ടിട്ടതും അവള്‍ വേഗം ഇറങ്ങി പോയി. ഞാൻ വണ്ടി ലോക് ചെയ്തിട്ട് വണ്ടിക്കകത്ത് കിടന്ന കടൽ മണ്ണൊക്കെ തൂത്ത് കളഞ്ഞിട്ട് ലിഫ്റ്റിന്‍റെ അവിടെ ചെന്നപ്പോ ചേച്ചി അവിടെയും ഇല്ലായിരുന്നു.

 

ഒടുവില്‍ ലിഫ്റ്റ് നിന്നിറങ്ങി തുറന്നു കിടന്ന എന്റെ ഫ്ലാറ്റിൽ കേറി ശേഷം ഞാൻ ഡോറിനെ ലോക് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *