അതുകൊണ്ട് എന്റെ വിഷമവും വേദനയും എല്ലാം എന്റെ ഉള്ളില്‍ തന്നെ ഞാൻ പൂട്ടി വയ്ക്കാൻ ശ്രമിച്ച കൊണ്ട് ഞാൻ ചേച്ചിയോട് പറഞ്ഞു, “അപ്പോ ചേച്ചിക്ക് വയറല്ലേ വിശക്കുന്നത്? ഞാൻ കരുതി ചേച്ചിക്ക് വയറ് വിശന്നിട്ടാണ് കരയുന്നതെന്ന്…!”
ഞാൻ പറഞ്ഞത് കേട്ട് ചേച്ചി എന്നെ തള്ളിമാറ്റി. എന്നിട്ട് എന്റെ വാക്കുകള്‍ ചേച്ചിയുടെ വിഷമം എല്ലാം മാറ്റിയത് പോലെ ചേച്ചി കുറെ നേരം എന്റെ കണ്ണില്‍ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് നിന്നു.
അവസാനം തലയാട്ടി കൊണ്ട് ചേച്ചി പുഞ്ചിരിച്ചു.
“എന്റെ വിക്രം… നീ ഒരു….ഒരു… എന്താ പറയ്ക…? നീ.. നി ഒരു…….” ഉദ്ദേശിച്ച വാക്ക് കിട്ടാതെ ചേച്ചി തപ്പിയതും,
ഞാൻ ചോദിച്ചു, “—നല്ല കാമുകന്‍ എന്നല്ലേ ചേച്ചി പറയാൻ വന്നത്?”
“നല്ല ഫ്രണ്ട് എന്നാണ് ഞാൻ പറയാൻ വന്നത്…” ചേച്ചി വെപ്രാളത്തിൽ എന്നെ തിരുത്തി.
അതുകേട്ട് എനിക്ക് ചെറുതായി ദേഷ്യം വന്നു.
“മാങ്ങാതൊലി!! ഒരു മനഃസാക്ഷി ഇല്ലാത്ത കൊരങ്ങി!” ഞാൻ പിറുപിറുത്തു. പക്ഷേ ചേച്ചിക്ക് അത് കേള്‍ക്കുക തന്നെ ചെയ്തു. ഉടനെ ചേച്ചി പൊട്ടിച്ചിരിച്ചു.
ഹും.. വല്ലാത്ത ചെവി തന്നെ, ഇനി ഞാൻ മനസ്സിൽ പറയുന്നതും അവള്‍ക്ക് കേള്‍ക്കാന്‍ കഴിയുമോ ആവോ!!!
അവസാനം മുഖം വീർപ്പിച്ചു കൊണ്ട് ഞാൻ ചേച്ചിയെ നോക്കി.
പക്ഷേ സ്നേഹം നിറഞ്ഞു തുളുമ്പുന്ന മുഖഭാവം ആയിരുന്നു അപ്പോൾ ചേച്ചിക്ക്. എന്നാൽ ഞാൻ ചേച്ചിയെ നോക്കിയതും ആ ഭാവം പെട്ടന്ന് മാറി.
“എടി ചേച്ചി കൊരങ്ങി!” ഞാൻ അല്‍പ്പം കടുപ്പിച്ച് വിളിച്ചു. പക്ഷേ ചേച്ചി ചിരിച്ചു.
അതോടെ എന്റെ ദേഷ്യവും താനേ മാറി.
“നമുക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കിയാലോ, ചേച്ചി?” ചോദിച്ചുകൊണ്ട് കിച്ചൻ ഭാഗത്തേക്ക് ഞാൻ നടന്നതും, ചേച്ചിയും എന്റെ പിന്നാലെ കൂടി.
**************
ഉപ്പുമാവാണ് ചേച്ചി ഉണ്ടാക്കിയത്. അതിനെ കഴിച്ച ശേഷം എന്റെ റൂമിലിരുന്ന് എന്റെ ലാപ്ടോപ്പിൽ ചേച്ചി ഗെയിം കളിക്കുകയായിരുന്നു.