“വിക്രം..? എന്താ ഇത് വിക്രം?! നീ കരയുകയാണോ?!” ചേച്ചിയുടെ കഴുത്തിൽ എന്റെ കണ്ണുനീര്‍ പടരുന്നത് അറിഞ്ഞതും ചേച്ചി പതറി.
“ഇവിടെ ദുബായില്‍ ചേട്ടനെ കൂടാതെ ചേച്ചി അറിയുന്നത് എന്നെ മാത്രമല്ലേ. പക്ഷേ എന്നിട്ടും സാഹചര്യം ഒന്നും മനസ്സിലാക്കാതെ ഞാൻ ചേച്ചിയെ ഒരുപാട് വേദനിപ്പിച്ചു. പ്ലീസ് ചേച്ചി, എന്റെ വിവരക്കേട് കാരണം ഒരു അനാഥയെ പോലെ ചേച്ചി എവിടെയെങ്കിലും ഒറ്റക്ക് പോയിരിക്കുന്നത് താങ്ങാന്‍ എനിക്ക് കഴിയില്ല. സോറി ചേച്ചി, ഇനി ഒരിക്കലും ഞാൻ ചേച്ചിയെ വേദനിപ്പിക്കില്ല. ചേച്ചി പോകരുത്.” ഏങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു.
ഉടനെ എന്റെ രണ്ടു കൈയും മെല്ലെ അടർത്തി മാറ്റിയ ശേഷം ചേച്ചി എനിക്കു നേരെ തിരിഞ്ഞു.
ചേച്ചിയുടെ കണ്ണുകൾ ദുഃഖവും വേദനയും കാരണം ചുവന്ന് കലങ്ങിയിരുന്നു. എന്റെ കണ്ണുനീര്‍ കണ്ടതും ചേച്ചിയുടെ മുഖത്ത് വിഷാദം നിറഞ്ഞു.
ചേച്ചി പെട്ടന്ന് ഇടതു കൈ കൊണ്ട് എന്റെ പുറം കഴുത്തിനെ പിടിച്ചു വലിച്ച് എന്റെ മുഖത്തെ ചേച്ചിയുടെ തോളിലേക്ക് അമർത്തി വച്ചു. ചേച്ചിയുടെ വലതു കൈ എന്റെ ശരീരത്തെ വളച്ചു ചുറ്റി ചേച്ചിയുടെ ശരീരത്തോട് ചേര്‍ത്തും പിടിച്ചു.
ഉടനെ ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു കൊണ്ട് വിങ്ങി.
“എന്റെ കുട്ടാ… ഇങ്ങനെ കൊച്ചു കുഞ്ഞിനെ പോലെ നി കരയല്ലേ പ്ലീസ്, എനിക്കെന്തോ വല്ലായ്മ തോന്നുന്നു.” അതും പറഞ്ഞ് ചേച്ചി എന്റെ പുറത്ത് മെല്ലെ തടവി തന്നു കൊണ്ടിരുന്നു.
എന്റെ തലയുടെ സൈഡിൽ നനവ് പടരുന്നത് ഞാൻ അറിഞ്ഞു. ചേച്ചിയും ശബ്ദമില്ലാതെ കരയുകയാണെന്ന് ഞാൻ മനസ്സിലാക്കി.
“ചേച്ചി..?”
“ഊം..”
“ചേച്ചി എന്തിനാ കരയുന്നത്..?” വിഷമത്തോടെ ഞാൻ ചോദിച്ചു.
“എനിക്ക് നിന്നെ വഴക്ക് പറയാനും വെറുക്കാനും കഴിയുന്നില്ല, വിക്രം. നിന്നോട് പിണങ്ങി ഇരിക്കാനും കഴിയുന്നില്ല, നി എന്നോട് പിണങ്ങുന്നതും എനിക്ക് ഇഷ്ടപ്പെടുന്നില്ല. ഇങ്ങനെയൊക്കെ സംഭവിക്കാന്‍ പാടില്ലാത്തതാണ്, വിക്രം! ഇതൊക്കെ എന്നെ ശെരിക്കും ഭയപ്പെടുത്തുന്നു, എന്നെ വേദനിപ്പിക്കുന്നു, എന്നെ കരയിപ്പിക്കുന്നു, വിക്രം.” ചേച്ചി വിലപിച്ചു.
അത് കേട്ടപ്പോള്‍ എന്റെ സങ്കടം പിന്നെയും കൂടി. പക്ഷേ ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെ വിചാരിച്ച് കരഞ്ഞിട്ട് എന്തു പ്രയോജനം?