എന്റെ മുഖത്ത് ചേച്ചിയുടെ നോട്ടവും നട്ടാണ് ചേച്ചി കോഫീ കുടിച്ചു കൊണ്ടിരുന്നത്. അതെന്നെ അസ്വസ്ഥനാക്കി.
“വിക്രം..?” പെട്ടന്ന് ചേച്ചി എന്നെ ദേഷ്യത്തില്‍ വിളിച്ചു.
ചോദ്യ ഭാവത്തില്‍ ഞാൻ ചേച്ചിയെ നോക്കിയതും ചേച്ചി കലിയിൽ സംസാരിച്ചു, “എന്റെ ഭർത്താവോ ഇങ്ങനെ! ഇപ്പൊ നീയോ എന്നോട് മിണ്ടുന്നുമില്ല. എന്നോട് സംസാരിക്കാൻ നിനക്ക് താല്‍പര്യം ഇല്ലെങ്കില്‍ ഞാൻ നിന്റെ ഫ്ലാറ്റിൽ നിന്നിട്ട് കാര്യമില്ല, ചേട്ടൻ ഫ്ലാറ്റ് തുറക്കുന്നത് വരെ ഞാൻ പുറത്ത് എവിടെയെങ്കിലും പോയിരുന്നോളാം.” അത്രയും പറഞ്ഞിട്ട് കലി മാറാതെ തന്നെ ചേച്ചി എണീറ്റ് വേഗത്തിൽ നടന്നു പോയി.
ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും വിരണ്ടു. ചേച്ചിയോട് ഞാൻ പിണങ്ങിയിരുന്നത് ഒട്ടും ശരിയായില്ല എന്ന കുറ്റബോധം എന്നില്‍ നിറഞ്ഞു. എന്റെ വീട്ടില്‍ കഴിയുന്ന ചേച്ചിയെ അവഗണിച്ചത് എത്ര വലിയ മര്യാദകേട് ആയിരുന്നു എന്നതിനെ ഇപ്പോഴാണ് ചിന്തിച്ചത്.
ഒരിക്കലും ചേച്ചിയോട് ഞാൻ അങ്ങനെയൊക്കെ പെരുമാറാന്‍ പാടില്ലായിരുന്നു. കഴിഞ്ഞ രാത്രി ചേച്ചിയുടെ പിണങ്ങി ഉറങ്ങിയതും തെറ്റായി തോന്നി.
ഇപ്പൊ, ആര്‍ക്കും വേണ്ടാത്ത ഒരു അനാഥയെ പോലെ ചേച്ചി എവിടെയെങ്കിലും പോയിരുന്നോളാം എന്ന് പറഞ്ഞതും എന്റെ ഹൃദയം പൊട്ടി നുറുങ്ങി പോയിരുന്നു.
ഞാൻ വേഗം എന്റെ റൂമിൽ നിന്നും പുറത്തേക്ക് ഓടി വന്നു.
ചേച്ചി എന്റെ ഫ്ലാറ്റ് ഡോറിന് മുന്നില്‍ നിന്ന് അതിലേക്ക് ചാവി ഇട്ട് തിരിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.
ഉള്ളില്‍ നുരഞ്ഞു പൊങ്ങിയ വേദനയും സങ്കടവും എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. ഒരു ഭയം എന്നില്‍ നിറഞ്ഞു. ഒരു നൊമ്പരം എന്റെ മനസ്സിനെ മൂടി.
ഒരു ചെറിയ കുട്ടിയെ പോലെ “ചേച്ചി..” എന്ന് വിളിച്ചുകൊണ്ട് ഞാൻ ഓടി ചെന്ന് ചേച്ചിയെ പിന്നില്‍ നിന്ന് കെട്ടിപിടിച്ചു.
“സോറി ചേച്ചി…. ഞാൻ ചെയ്തത് തെറ്റാണ്, ഞാൻ ചേച്ചിയോട് പിണങ്ങാൻ പാടില്ലായിരുന്നു. സോറി ചേച്ചി… ചേച്ചി പോകരുത്.” ഉള്ളിലുള്ള ദുഃഖം താങ്ങാന്‍ കഴിയാത്ത എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഇടതു കൈ ചേച്ചിയുടെ ഇടുപ്പിലൂടേയും വലതു കൈ ചേച്ചിയുടെ മാറിലൂടേയും ചുറ്റിയാണ് ഞാൻ അഞ്ചന ചേച്ചിയെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞത്. എന്റെ മുഖം ചേച്ചിയുടെ വലതു തോളം കഴുത്തും ചേരുന്ന ഭാഗത്തായിരുന്നു അമർന്നിരുന്നത്.