അഞ്ചന ചേച്ചി 4 [Cyril]

Posted by

 

ഇപ്പൊ ചേച്ചിയെ കണ്ടതിന് ശേഷം എന്റെ എല്ലാ പ്രശ്‌നങ്ങളും അകന്നത് പോലെ തോന്നി.

 

“എട്ടര പോലും ആയില്ലല്ലോ, വിക്രം. ഇത്ര വേഗം നിനക്ക് ഉറക്കം വന്നോ?” ഞാൻ കോട്ടുവാ ഇടുന്നത് കണ്ടതും ചേച്ചിയുടെ നിരാശ ഒളിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്‌ ചേച്ചി ചോദിച്ചു.

 

“വല്ലാത്ത ക്ഷീണം പോലെ.” കണ്ണ് തിരുമ്മി കൊണ്ട്‌ ഞാൻ പറഞ്ഞു.

 

“എന്നാ വിക്രം പോയി കിടന്നോ!” അതും പറഞ്ഞ്‌ ചേച്ചി ടിവി ഓണാക്കി സോഫയിൽ ഇരുന്നു.

 

“ശരി ചേച്ചി.”

 

എന്റെ മറുപടി കേട്ട് ചേച്ചിയുടെ മുഖം വല്ലാതെ അങ്ങ് വാടി. ചേച്ചിയുടെ കണ്ണില്‍ നിരാശയും സങ്കടവും തെളിഞ്ഞു കണ്ടു.

 

ഞാൻ എന്റെ റൂമിൽ പോയി ബെഡ്ഡും എടുത്തുകൊണ്ട് ഹാളില്‍  വരുന്നത് കണ്ടതും ചേച്ചിയുടെ കണ്ണുകൾ പെട്ടന്ന് വിടര്‍ന്ന് വലുതായി. ചുണ്ടില്‍ പുഞ്ചിരിയും മുഖത്ത് സന്തോഷവും നിറഞ്ഞു.

 

സോഫയ്ക്ക് എതിര്‍ വശത്ത് ചുവരുമായി ബെഡ്ഡിനെ ഞാൻ ചേര്‍ത്തിട്ടു. ശേഷം റൂമിൽ പോയി തലയിണയും ബ്ലാങ്കറ്റും എടുത്തു കൊണ്ടുവന്ന് ബെഡ്ഡിൽ വച്ചു.

 

ബ്ലാങ്കറ്റ് ഒരു വശം മാറ്റി വച്ചിട്ട് എന്റെ തല ഞാൻ തലയിണയിൽ വച്ചു കിടന്നു. ബെഡ്ഡിൽ നിന്ന് വെറും മൂന്ന്‌ മീറ്റർ അകലത്തിൽ സോഫയിൽ കിടക്കുന്ന ചേച്ചിയെ തന്നെ ഞാൻ നോക്കി കൊണ്ടിരുന്നു.

 

മനസ്സിൽ എന്തോ കിടന്ന് ചേച്ചിയെ വലയ്ക്കുന്നത് പോലെ ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും ആടിയും അനങ്ങിയും ആണ് ചേച്ചി കിടന്നത്. ചേച്ചിയുടെ കണ്ണില്‍ ഭയങ്കര നിരാശയും നിറഞ്ഞ് നിന്നിരുന്നത് ഞാൻ കണ്ടു. ഇടക്കിടെ ഒളികണ്ണിട്ട് ചേച്ചി എന്നെ നോക്കുന്നതും ഞാൻ ശ്രദ്ധിച്ചു.

 

“ചേച്ചി?” ഞാൻ ചേച്ചിയെ വിളിക്കേണ്ട താമസം അഞ്ചന ചേച്ചി പെട്ടന്ന് തന്നെ എന്നെ പ്രതീക്ഷയോടെ നോക്കി.

 

“എന്താ വിക്രം?” അല്‍പ്പം സ്പീഡായി തന്നെ ചേച്ചി ചോദിച്ചു.

 

“ഇവിടെ എന്റെ അടുത്തു വന്ന് കിടക്കുമോ?” മടിച്ചു മടിച്ചു ഞാൻ ചോദിച്ചു.

ഞാൻ ചോദിച്ചത്‌ കേട്ട് പെട്ടന്ന് ചേച്ചിയുടെ മുഖം പ്രകാശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *