അഞ്ചന ചേച്ചി 4 [Cyril]

Posted by

 

അവൾ റൂമിൽ കേറി മറയുന്നത് വരെ ഞാൻ അവളെ നോക്കി ഇരുന്നു, ശേഷം ബെഡ്ഡും എടുത്തുകൊണ്ട് എന്റെ റൂമിലേക്ക് ഞാൻ വന്നു.

 

സമയം എട്ട് കഴിഞ്ഞിരുന്നു. ബാത്റൂമിൽ കേറി കുളിയും മറ്റും കഴിഞ്ഞ് പുറത്തേക്ക്‌ വന്ന് ഡ്രസ് മാറിയ ശേഷം, ഹാളില്‍ പോകാൻ മടിച്ചു.

 

അതുകൊണ്ട്‌ റൂമിൽ തന്നെ ഉണ്ടായിരുന്ന കസേരയില്‍ ഞാൻ ഇരുപ്പും ഉറപ്പിച്ച് മേശപ്പുറത്തിരുന്ന എന്റെ ലാപ്ടോപ്പിനെ നോക്കി – ഉണ്ടായിരുന്നു കുറച്ച് കമ്പനി വർക്ക്സ് ചെയ്താലോ എന്ന ചിന്തയില്‍.

 

എന്തായാലും ആദ്യം വീട്ടില്‍ ഒന്ന് വിളിക്കാം.

 

എന്റെ മൊബൈൽ എടുത്ത് വീട്ടില്‍ വിളിച്ച് എല്ലാവരോടും സംസാരിച്ച ശേഷം, പ്രഷോബ് ചേട്ടനെയും ഞാൻ വിളിച്ചു.

 

പക്ഷേ ഫുൾ റിംഗായി ചേട്ടൻ എടുക്കാതെ തന്നെ കട്ടായി.

 

അയാളെ അങ്ങനെ വിടാന്‍ മനസ്സ് ഇല്ലാത്തത് കൊണ്ട്‌ ഞാൻ പിന്നെയും വിളിച്ചു. അപ്പോഴും എടുത്തില്ല.

 

അതുകൊണ്ട്‌ പിന്നെയും ഡയല്‍ ചെയ്തിട്ട് മൊബൈല്‍ സ്പീക്കറിൽ ഇട്ട ശേഷം മേശയുടെ സൈഡിൽ വെച്ചു, എന്നിട്ട് എന്റെ ലാപ്ടോപ്പ് ഓപ്പണ് ചെയ്ത് എന്റെ ജോലികള്‍ ചെയ്യാൻ തുടങ്ങി.

 

ഓരോ തവണ റിംഗ് ആയി കട്ടായതും ഞാൻ പിന്നെയും വിളിച്ചു കൊണ്ടിരുന്നു.

 

അങ്ങനെ എട്ട് പ്രാവശ്യം റിംഗ് ചെയ്തു കട്ടായി. ചേട്ടൻ എടുത്തില്ല.

അയാൾ ചത്തോ! എനിക്ക് സംശയമായി. ഞാൻ പിന്നെയും വിളിച്ചു.  ഇപ്രാവശ്യം ചേട്ടൻ എടുത്തു.

 

ഭാഗ്യം, അയാള്‍ ഇപ്പോഴും ജീവനോടെ തന്നെയുണ്ട്.

 

‘ആങ്ഹ്… എടാ വിക്രം! ഇത് വല്ല അത്യാവശ്യ കോൾ അല്ലെങ്കില്‍ ഫോൺ വച്ചേ, എന്റെ തല പൊട്ടി പിളരുന്നു.’ പ്രഷോബ് ചേട്ടൻ കിതച്ചു കൊണ്ട്‌ കനത്ത ശബ്ദത്തില്‍ മുരണ്ടു.

 

ഇയാള്‍ എന്തിനാ ഇത്ര കിതയ്ക്കുന്നത്? വല്ല പെണ്ണിനെയും പണിഞ്ഞു കൊണ്ടിരുന്നോ? ആ, എന്തെങ്കിലും ആവട്ടെ.

 

‘അവരൊക്കെ പോയോ ചേട്ടാ? അതോ ഇന്നും സല്‍ക്കാരം തുടരുമോ?’ അല്‍പ്പം ദേഷ്യത്തില്‍ ഞാൻ ചോദിച്ചു.

 

‘എടാ പൊന്നു മോനെ, വെള്ളിയാഴ്ച രാത്രി തൊട്ടേ ഞങ്ങൾ ഉറങ്ങിയിട്ടില്ല.  ഫുള്‍ കുടിയും ചീട്ട് കളിയും ആയിരുന്നു.’ അയാള്‍ നിസ്സാരമായി പറഞ്ഞു. ‘പിന്നെ ഇന്നലെ മറ്റേ ഗസ്റ്റ് സല്‍ക്കാരവും ഉണ്ടായിരുന്നു, കേട്ടോ വിക്രം. ഹൊ..! അടിപൊളി ആയിരുന്നു.’

Leave a Reply

Your email address will not be published. Required fields are marked *