പക്ഷേ ചേച്ചിയെ കണ്ടതും എന്റെ കണ്ണുകൾ സന്തോഷത്തില്‍ വിടര്‍ന്നു. എത്ര ദിവസമായി എന്റെ അഞ്ചനയെ കണ്ടിട്ട്.
ചേച്ചിയെ കോരി എടുത്ത് വട്ടം ചുറ്റാൻ തോന്നി. പെട്ടന്ന് ഒരു എനർജി എവിടെ നിന്നോ എന്റെ ശരീരത്തിൽ പ്രവേശിച്ചു. ഉടനെ എന്റെ ശരീരത്തിനും മനസ്സിനും എല്ലാം നല്ല ഉന്മേഷം കിട്ടി.
“വിക്രം?” ചേച്ചി വെപ്രാളം കാട്ടി. “എന്താടാ ഇത്? നീയെന്താ ഇങ്ങനെ ക്ഷീണിച്ച് പോയത്?” ചേച്ചി വേവലാതി പെട്ടു.
ഞാൻ മിണ്ടാതെ തലയും താഴ്ത്തി അകത്ത് കേറിയതും ചേച്ചി വാതില്‍ ലോക് ചെയ്തു.
“നി പട്ടിണി ആണോ കിടന്നത്?” ചേച്ചി ദേഷ്യപ്പെട്ടു. “ശെരിക്കും ഉറങ്ങുന്നില്ല, അല്ലേ? പിന്നെ ഈ താടി എന്താ ഷേവ് ചെയ്യാത്തത്?” ചേച്ചി ചോദ്യങ്ങളെ അടുക്കി കൊണ്ട് പോയി.
പക്ഷേ ആ ചോദ്യങ്ങള്‍ക്ക് മറുപടി ഒന്നും കൊടുക്കാതെ എന്റെ ഒരു ചോദ്യമാണ് ഞാൻ ചോദിച്ചത്.
“ചേച്ചിക്ക് സുഖമാണോ? എത്ര ദിവസമായി എന്റെ ചേച്ചിയെ കണ്ടിട്ട്.”
എന്റെ ചോദ്യം കേട്ട് ചേച്ചിയുടെ മുഖം മാറി. പക്ഷേ ചേച്ചി ഒന്നും മിണ്ടാത്തത് കൊണ്ട് ഞാൻ എന്റെ റൂമിലേക്ക് പോയി.
റൂമിൽ കേറും മുമ്പ് ചിക്കന്‍ കറിയുടെ മണം എന്റെ മൂക്കിനെ തുളച്ചു.
ചേച്ചി പാചകം ചെയ്തു കൊണ്ടിരുന്നു എന്ന് മനസ്സിലായി.
ചേച്ചിയെ കണ്ട ശേഷം എന്റെ മനസ്സ് ഒന്ന് ശാന്തമായിരുന്നു. മനസ്സിലെ ഭാരം നീങ്ങിയത് പോലെ അനുഭവപ്പെട്ടു. അവസാനം എന്റെ പഴയ ഉത്സാഹം പതിയെ എന്നില്‍ നിറയാന്‍ തുടങ്ങി.
“വിക്രം?” പെട്ടന്ന് ചേച്ചിയുടെ ശബ്ദം എനിക്ക് പിന്നില്‍ കേട്ടു.
കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാൻ പെട്ടന്ന് തിരിഞ്ഞ് ചേച്ചിയെ കെട്ടിപിടിച്ചു.
ചേച്ചി പെട്ടന്ന് പേടിച്ചുപോയി. പക്ഷേ എന്റെ കണ്ണുനീര്‍ ചേച്ചിയുടെ കഴുത്തിനെ നനയ്ക്കാൻ തുടങ്ങിയതും ചേച്ചി വിഷമത്തോടെ എന്നെ ചേർത്തു പിടിച്ചു.
“വിക്രം…! എന്റെ കൂട്ടാ…, എന്തിനാ നി കരയുന്നേ?” ഒരു കുഞ്ഞിനോട് എന്നപോലെ ചേച്ചി സ്നേഹത്തോടെ ചോദിച്ചു.