അഞ്ചന ചേച്ചി 4 [Cyril]

Posted by

 

“ശരി ചേട്ടാ, ഞാൻ നോക്കി കൊള്ളാം.” ചേട്ടന് ഞാൻ ഉറപ്പ് കൊടുത്തു.

 

“പിന്നേ ഒരു കാര്യം കൂടി നിന്നോട് എനിക്ക് പറയാനുണ്ട്.” അയാള്‍ സീരിയസ്സായി പറഞ്ഞതും ഞാൻ പെട്ടന്ന് പേടിച്ചു.

 

എന്റെ കാര്യം വല്ലതും അയാൾ അറിഞ്ഞോ?

 

“എപ്പോഴത്തേയും പോലെ എന്നെ വെറുതെ ഫോൺ വിളിച്ച് ശല്യം ചെയ്യരുത്, വിക്രം. അത് എന്റെ മൂഡിനെ തന്നെ നശിപ്പിക്കും.” ചേട്ടൻ കടുപ്പിച്ചെന്നേ നോക്കിയാണ് പറഞ്ഞത്.

 

ഹോ!! ഇതായിരുന്നോ അയാള്‍ക്ക് പറയാൻ ഉണ്ടായിരുന്നത്!?

 

ഇപ്പോഴാണ് സമാധാനമായത്.

 

“അപ്പോ പിന്നെ ചേട്ടൻ ചത്തോ ജീവിച്ചിരിപ്പണ്ടോ എന്ന് ഞാനെങ്ങനെ അറിയും?”

 

സംശയത്തോടെ ഞാൻ ചോദിച്ചതും ചേട്ടൻ എന്നെ ദയനീയമായി നോക്കി.

 

“ശരി.. ഓക്കെ.. ഓക്കെ.” ഞാൻ വേഗം പറഞ്ഞു. “ഞാൻ വിളിക്കില്ല. ചേട്ടൻ പോയി അടിച്ചുപൊളിക്ക്.”

 

ശ്വാസം ആഞ്ഞ് എടുത്തുകൊണ്ട് ചേട്ടൻ തലയാട്ടി.

 

“പിന്നേ അത്ര പണം ഇപ്പൊ എന്റെ കൈയിലില്ല, ട്രാൻസ്ഫർ ചെയ്താൽ പോരെ?” ഞാൻ പെട്ടന്ന് ചോദിച്ചതും ചേട്ടന്റെ മുഖം ഒന്ന് തെളിഞ്ഞു.

 

“മതിയാവും വിക്രം.” ചേട്ടൻ പറഞ്ഞതും അപ്പോ തന്നെ ഞാൻ ട്രാൻസ്ഫർ ചെയ്തു കൊടുത്തു.

 

“അപ്പോ ശരി ഡാ. നമുക്ക് പിന്നെ കാണാം.”

 

അതും പറഞ്ഞ്‌ ചേട്ടൻ അയാളുടെ കാറിലേക്കും ഞാൻ ലിഫ്റ്റിലേക്കും നടന്നു.

 

എന്റെ മനസ്സില്‍ മൊത്തം ചേച്ചിയായിരുന്നു. എന്റെ നടത്തത്തിൽ ചെറിയൊരു തുള്ളല്‍ പോലും ഉണ്ടായിരുന്നു.

 

എന്റെ ഫ്ലാറ്റിന്‍റെ കീ ഹോളിൽ ചാവി ഇട്ടതും ചാവി മുഴുവനായി കേറിയില്ല. അപ്പുറത്തെ സൈഡിലെ കീ ഹോളിൽ ചേച്ചിയുടെ ചാവി ഉള്ളത് കൊണ്ട് എനിക്ക് തുറക്കാന്‍ കഴിഞ്ഞില്ല.

 

അതുകൊണ്ട്‌ ഞാൻ ബെല്ല് അടിച്ചിട്ട് കാത്തിരുന്നു.

 

അല്‍പ്പം കഴിഞ്ഞ് അഞ്ചന ചേച്ചി വാതിൽ തുറന്നു.

 

“സോറി വിക്രം! ചാവി അല്‍പ്പം പിന്നിലേക്ക് വലിച്ചു വെക്കാൻ ഞാൻ മറന്നു.” അത്രയും പറഞ്ഞിട്ട് ചേച്ചി എന്നെ നോക്കിയതും ചേച്ചിയുടെ വായ് മലർക്കേ തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *